എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

ചെമ്മാനാട് ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ SPC ക്യാമ്പിന് തുടക്കമായി



ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ ടpc ക്യാമ്പ് ചിരാത് മേൽപറമ്പ് സ്റ്റേഷൻ ഓഫീസർ ശ്രീ.ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ‌.എം.മുഖ്യാതിഥിയായി പങ്കെടുത്തു.സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ.സുകുമാരൻ നായർ, സ്കൂൾ കൺവീനർ സി.എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ .എൻ, spcചുമതലയുള്ള പി.ടി.എ കമ്മിറ്റി അംഗം മിസ്സിരിയ എൻ.എം OSA പ്രസിഡണ്ട് മുജീബ് അഹമ്മദ്, എന്നിവർ ആശംസ പ്രസംഗം ന ടത്തി. പി.ടി എ പ്രസിഡണ്ട് ബി.എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.വിജയൻ സ്വാഗതവും spc
സി. പി.ഒ അബ്ദുൽ സലിം ടി.ഇ നന്ദിയും പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ.വിജയൻ പതാക ഉയർത്തിയാണ് ക്യാമ്പിന് തുടക്കമായത്. അധ്യാപകനായ ഉമ്മറുൽ ഫാറൂഖ്, എൻ.മധുസൂദനൻ ,ശ്രീജിത്ത്. പി, കൃഷ്ണപ്രസാദ്.ഇ, മുഹമ്മദ് യാസിർ സി.എൽ, ചന്ദ്രശേഖരൻ പി.പി, സജ്ന.കെ,
എന്നിവർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ക്യാമ്പിൽ ഒരുക്കിയ ഹോണെസ്റ്റ് ഷോപ്പിൻ്റെ ഉദ്ഘാടനം ജമാ-അത്ത് സെക്രട്ടറി സി.എച്ച് സാജു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ സാധനങ്ങൾ എടുക്കാനും അതിൻ്റെ വില പണപ്പെട്ടിയിൽ അവർക്ക് തന്നെ നിക്ഷേപിക്കാനും അവസരം ഒരുക്കുന്നതാണ് ഹോണെസ്റ്റ് ഷോപ്പ്.ക്യാമ്പിന് ACPO കാവ്യശ്രീ ടി, ഫാത്തിമത്ത് സുഹറ ടി.എസ്, മദർ പി.ടി.എ പ്രസിഡണ്ട് മുഹ് സീന, പി.ടി എ കമ്മിറ്റി അംഗം മിസിരിയ സമീർ എന്നിവർ നേതൃത്വം നല്കി.
 
 

































No comments:

Post a Comment