പാസ്സിങ്ങ് ഔട്ട് പരേഡ്
എസ് പി സി സൂപ്പർ സീനിയർ കാഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. എസ് പി സി കുട്ടികളുടെ പരേഡ് ഇൻസ്‌പെക്കഷൻ കാസറഗോസ് എസ് പി ഡി ശില്പ ഐ എ എസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജമാ അത്ത് സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, കാസറഗോഡ് അഡീഷണൽ എസ് പിയും എസ് പി സി നോഡൽ ഓഫീസറുമായ ബാലകൃഷ്ണൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ, പി ടി എ പ്രസിഡണ്ട് കെ ടി നിയാസ്, എസ് പി സി എ എൻ ഒ തമ്പാൻ ടി, കാസറഗോഡ് സബ് ഇൻസ്പെക്ടർ അനീഷ്, മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ പ്രദീഷ്കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. കമാൻഡിങ്ങ് ഓഫീസർ ഇഫ ഇല്ല്യാസ് അസിസ്‌റ്റന്റ് കമാൻഡിങ്ങ് ഓഫീസർ ജിഫ്രിൻ ജിനഎന്നിവർ ചേർന്ന് നയിച്ച പരേഡിൽ ജില്ലാ പോലീസ് ചീഫ് സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. മികച്ച കാഡ്റ്റുകൾക്കും ഡ്രിൽ ഇൻസ്ട്രക്ടർമാർക്കും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുഉള്ള സമ്മാനം ഡി ശില്പ ഐ എ എസ് വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുസ്തഫ സി എം, റഫീഖ് സി എച്ച്, മുഹമ്മദ് സാജു സി എച്ച്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ജോസ് ബോബി, കാസറഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിത,മുൻ പി ടി എ പ്രസിഡണ്ട് അബ്ദുല്ല പി എം, മദർ പി ടി എ പ്രസിഡണ്ട് നൈമ, പി ടി എ വൈസ് പ്രസിഡണ്ട് റാഫി ആലിച്ചേരി, എസ് പി സി ഗാർഡിയൻ സക്കീന നജീബ്, പി ടി എ കമ്മിറ്റി അംഗം മുഹമ്മദ്കുഞ്ഞി കെ എന്നിവർ സംബന്ധിച്ചു. മികച്ച ഔട്ട് ഡോർ കാഡറ്റായി നസീബ ഇൻഡോർ കാഡറ്റായി ഷഹീം മികച്ച കാഡറ്റായി ഇസ എന്നിവരെ തിരഞ്ഞെടുത്തു.
ഡ്രിൽ ഇൻസ്ട്രക്ടർ മാരായ ജോസ് വിൻസ്റ്റൺ, ദർശന, സുജിത്ത് എ കെ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ അബ്ദുൾ സലീം ടി ഇ, അസിസ്‌റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കാവ്യശ്രീ ടി സി എന്നിവർ നേതൃത്വം നൽകി.