ലഹരി വിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ചെമ്മനാട് ജമാ അത്ത് എൻ സി സി യൂണിറ്റ് കാസറഗോഡ് പുതിയബസ്റ്റാന്റ് പരിസരത്ത് ഫ്ലാഷ് പരേഡ് സംഘടിപ്പിച്ചു. ഫ്ലാഷ് പരേഡിന്റെ ഉദ്ഘാടനം ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് പി എം അഞ്ച്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ എൻ എ, ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്, എക്സൈസ് ഇൻസ്പെക്ടർ എ കൃഷ്ണൻ, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, ഹവിൽദാർ റെനീഷ് ടി കെ, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ വിജയൻ സ്വാഗതവും അസോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീജിത്ത് പി നന്ദിയും പറഞ്ഞു.






No comments:
Post a Comment