എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, June 26, 2022

സാഹിത്യ ക്വിസ് മത്സര വിജയി

 വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ ശ്രേയസ്സ് നമ്പ്യാർ എം ഒന്നാം സ്ഥാനം നേടി.



Rajyapuraskar Winners

 2019-2022 Rajyapuraskar winners of CJHSS Chemnad  receiving their certificates from scout and guides state secretary



ജില്ലാതല ഒളിമ്പിക്സ് ക്വിസ് മത്സര വിജയി

 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ഒളിമ്പിക്സ് ക്വിസ് മത്സരത്തിൽ ശ്രേയസ്സ് നമ്പ്യാർ എം ഒന്നാം സ്ഥാനം നേടി.



വി്ദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം


 


ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സുറാബ് കവിമരത്തിൽ കയ്യൊപ്പുവച്ച് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള ആശംസാപ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ കെ വിജയൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം സാഹിത്യവേദി കോഓഡിനേറ്റർ പി വി രാജനി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി വിബിന നന്ദിയും പറഞ്ഞു. ലീന സെബാസ്റ്റ്യൻ, സതി കെ, അബ്ദുൾ സലീം ടി ഇ എന്നിവർ നേതൃത്വം നൽകി















Higher Secondary School

 



വായന മാസാചരണം


 











വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനാഘോഷം

 വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനത്തിൽ ക്ലാസ് റുമുകളിൽ ക്ലാസ് അധ്യാപകർ പ്രതിജ്ഞ ചൊല്ലികൊടുത്തു. 




വിദ്യാർത്ഥികൾ വീടുകളിൽ വച്ച് ലയോജനങ്ങളെ ആദരിച്ചു















എസ് പി സി പ്രതിവാര ടോക്ക് സീരിസ്

 






Tuesday, June 21, 2022

യോഗാദിനാഘോഷം

 ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച് നിർഹിച്ചു. ഹെഡ്മാസ്റ്റർ കെ വിജയൻ, സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ മദർ പി ടി എ പ്രസിഡണ്ട് മുഹസീന ആരോഗ്യ കായിക അധ്യാപകൻ മുഹമ്മദ് ഷെഫീൽ എന്നിവർ ആശംസകൾ അറിയിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ശ്രീജിത്ത് സ്വാഗതവും അബ്ദുൾ സലീം ടി ഇ നന്ദിയും പറഞ്ഞു.ഫാത്തിമത്ത് സൗറാബി, സീമ കെ എ, സജ്ന കെ, മുഹമ്മദ് യാസർ സി എൽ എന്നിവർ സന്നിഹിതരായി