എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, September 25, 2014

കൗണ്‍സിലിങ്ങ് ക്ലാസ്സ്


പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കായി എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തില്‍ കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് ശ്രീജിത്ത് തൃക്കരിപ്പൂര്‍ കൈകാര്യം ചെയ്തു. കെ.പി.എസ്.എച്ച്.എസ്സ്.എ.യുടെ സഹായത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്

സയന്‍സ് ക്വിസ് മത്സരം


സ്ക്കൂള്‍തല സയന്‍സ് ക്വിസ്സ് മത്സരത്തില്‍ ഒന്‍പത് എച്ചിലെ സൗരവ്.കെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നിജേഷ് ചന്ദ്രന്‍ രണ്ടാം സ്ഥാനം നേടി.
സൗരവ്.കെ

നിജേഷ് ചന്ദ്രന്‍

അനുശോചനം രേഖപ്പെടുത്തി

സരോജിനിയമ്മ എല്‍

സരോജിനിയമ്മ എല്‍ ന്റെ നിര്യാണത്തില്‍ ചെമ്മനാട്  ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.1982ല്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹിന്ദി അദ്ധ്യാപികയായി സേവനം ആരംഭിച്ചു. പന്തളം സ്വദേശി. സെന്‍ട്രല്‍ സ്ക്കൂളില്‍ സൂപ്പര്‍ഇന്‍ഡന്റായിരുന്ന രാമചന്ദ്രന്‍ നായരാണ് ഭര്‍ത്താവ്. സഞ്ജയ് രാമചന്ദ്രന്‍ സ്വപ്ന രാമചന്ദ്രന്‍ എന്നിവര്‍ മക്കള്‍. പതിനെട്ട് വര്‍ഷത്തെ വിശിഷ്ട സേവനത്തിന്  ശേഷം  2000 ജൂണ്‍ 30‌‌‌ന് സര്‍വീസീല്‍ നിന്നു പിരിഞ്ഞു.2014 സെപ്റ്റംബര്‍ 10ന് അന്തരിച്ചു. 

Monday, September 22, 2014

ബ്ലോഗ് ഉദ്ഘാടനം ചെയ്തു


\
ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ ക്ഷേമനാട് എന്ന ബ്ലോഗ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍കുരിക്കള്‍ നിര്‍വഹിച്ചു.പി.ടി.എ.പ്രസിണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷ്യം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റെ വി.വി.ജയലക്ഷ്മി സ്റ്റാഫ് സെക്രട്ടറി എ.കെ.സൈമണ്‍ എന്നിവര്‍ സംസാരിച്ചു.  സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും എസ്.ഐ.ടി.സി.കെ.വിജയന്‍ നന്ദിയും പറഞ്ഞു.










Thursday, September 18, 2014

ത്രിദിന ഓണക്ക്യാമ്പ്


എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പ് സെപ്തംബര്‍ 11,12,13 തിയ്യതികളില്‍ സംഘടിപ്പിച്ചു.
ഒന്നാംദിനം രാവിലെ 7.15 ന് റിപ്പോര്‍ട്ടിങ്ങ് ആരംഭിച്ചു.7.30 മുതല്‍ 8.00 മണി വരെ യോഗ തുടര്‍ന്ന് 9 മണി വരെ പരേഡ് പ്രക്‌ട്ടീസ്. 10 മണിക്ക് ഉദ്ഘാടന പരിപാടി ആരംഭിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ആയിഷ സെഹദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍,ഡോ.സുകുമാരന്‍ നായര്‍, ഡി..രാമചന്ദ്രന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.സി.പി.സാവിത്രി.വി. സ്വഗതവും നന്ദി ഹനാന്‍ അബ്ദുല്ല പറഞ്ഞു. തുടര്‍ന്ന് സ്ക്കൂള്‍പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് പരിസരമലിനികരണം എങ്ങനെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കുന്നു എന്ന് വിവരിക്കുന്ന ചെറുലേഖകളുടെ വിതരണം നടത്തുകയും എങ്ങനെ പരിസരശുചീകരണം നടത്താം എന്നും വിവരിച്ചുകെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം എ.സ്.ഐ ശിവദാസ് ബാലനീതി എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്തു. കാഡറ്റുകള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി
രണ്ടാംദിനം12/9/14(വെള്ളി

രണ്ടാം ദിനം റോഡ് വാക്കോടും യോഗയോടുംകൂടി ആരംഭിച്ചു. തുടര്‍ന്ന് ceremonial parade practice നടത്തി. .എസ്.. സി.ബി.സി..ഡി. സാമുവല്‍.പി.. മനുഷ്യാവകാശം എന്ന വിഷയത്തില്‍ ക്ല്സ്സ് കൈകാര്യം ചെയ്തു.ഉച്ചഭക്ഷണത്തിന് ശേഷം സി..ടി.പി.ജേക്കബ്ബ് ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. രണ്ടാംദിനത്തിന്റെ അവസാനത്തില്‍ കാഡറ്റുകള്‍ തയ്യാറാക്കിയ ഇന്‍സൈറ്റ് എന്ന കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ചെമ്മനാട് ജമാ-അത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍ സി..ടി.പി.ജേക്കബ്ബിന് കൈമാറികൊണ്ട് നിര്‍വഹിച്ചു.
മൂന്നാം ദിനം13/9/14(ശനി )
മൂന്നാം ദിനം ബിന്ദു.കെ.കെ പരപ്പയുടെ യോഗ ക്ലാസോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് എസ്.പി.സിയെകുറിച്ചും ട്രാഫിക്ക്പാലനത്തെക്കുറിച്ചും വിഡിയോ പ്രദര്‍ശനം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ക്യാമ്പിന്റെ സമാപനസമേളനം ദേശിയ അവാര്‍ഡ് ജേതാവ് ദാമോദരന്‍.വി.കെ.ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ടൗണ്‍ എസ്..രാജേഷ്.എം.ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍,ചെമ്മനാട് ജമാ-അത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി..വൈസ്. പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷ്യം വഹിച്ചു.സൈനബത്ത് സെറീന നന്ദി പറഞ്ഞു.




















അദ്ധ്യാപക ദിനം

എസ്.പി.സിയുടെ  കുട്ടികള്‍ അദ്ധ്യാപകരെ സല്യൂട്ട് ചെയ്തുകൊണ്ട് ആദരിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികളും പുഷ്പം നെല്‍കികൊണ്ട് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.





Tuesday, September 16, 2014

ഓണാഘോഷം


ഓണാഘോഷം
ഹൈസ്ക്കൂള്‍ ഹയര്‍സൊക്കണ്ടറി വിഭാഗങ്ങള്‍ക്കായി പൂക്കളമത്സരം, ഹൈസ്ക്കൂള്‍ ഹയര്‍സൊക്കണ്ടറി വിഭാഗങ്ങളിലെ ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി കമ്പവലി മത്സരം, ഡോള്‍ പാസ്സിങ്ങ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങി രസകരമായ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹൈസ്ക്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായുളള ഗണിതപൂക്കള മത്സരം ക്ലാസ്സ് അടിസ്ഥാനത്തിലാണ് നടന്നത്. പതിനേഴ് ക്ലാസുകളിലായി ഒരുക്കിയ പൂക്കളമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഒന്‍പത് ഡി ക്ലാസ്സ്. രണ്ടാം സ്ഥാനം പത്ത് ഡിയും മൂന്നാം സ്ഥാനം ഒന്‍പത് എച്ചും കരസ്ഥമാക്കി.














പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്കള്‍ക്കായി പ്രത്യേകം പ്രത്യേകമായി പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വണ്‍ വിദ്യര്‍ത്ഥികള്‍ക്കായി നടന്ന മത്സരത്തില്‍ പതിനൊന്ന് സി ഒന്നാം സ്ഥാനവും പതിനൊന്ന് എ രണ്ടാം സ്ഥാനവും പതിനൊന്ന് എഫ് മൂന്നാം സ്ഥാനവും നേടി. പ്ലസ് ടു വിദ്യാര്‍ത്ഥിക്കള്‍ക്കായി നടന്ന മത്സരത്തില്‍ പന്ത്രണ്ട് ബി ഒന്നാം സ്ഥാനവും പന്ത്രണ്ട് എ രണ്ടാം സ്ഥാനവും പന്ത്രണ്ട് ഡി മൂന്നാം സ്ഥാനവും നേടി.
ഹൈസ്ക്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായുളള ആണ്‍ക്കുട്ടികളുടെയും പെണ്‍ക്കുട്ടികളുടെയും കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ മത്സരം സംഘടിപ്പിച്ചു. ആണ്‍ക്കുട്ടികളുടെ മത്സരത്തില്‍ എട്ട് ഡിയിലെ റിതേഷ് ഒന്നാം സ്ഥാനവും എട്ട് എയിലെ അബ്ദുല്ല രണ്ടാം സ്ഥാനവും നേടി. പെണ്‍ക്കുട്ടികളുടെ മത്സരത്തില്‍ എട്ട് എഫിലെ ഫാത്തിമ്മത്ത് ഷബ്നാസ് ജെന്നി ഒന്നാം സ്ഥാനവും എട്ട് സിയിലെ നേഹ കൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി.
ഹൈസ്ക്കൂള്‍ ഹയര്‍സൊക്കണ്ടറി വിഭാഗങ്ങളിലെ ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി കമ്പവലി മത്സരം നടത്തി. ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലെ ആണ്‍ക്കുട്ടിക്കായി നടന്ന മത്സരത്തില്‍ പത്ത് എഫ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനം നേടി. ഹയര്‍സൊക്കണ്ടറി വിഭാഗങ്ങളിലെ ആണ്‍ക്കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ പന്ത്രണ്ട് എ ഒന്നാം സ്ഥാനവും പതിനൊന്ന് ഇ രണ്ടാം സ്ഥാനവും നേടി. പെണ്‍ക്കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ പന്ത്രണ്ട് ഇ ഒന്നാം സ്ഥാനവും പതിനൊന്ന് സി രണ്ടാം സ്ഥാനവും നേടി.