എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, July 29, 2016

എസ്.പി.സി.യൂണിറ്റിന്റെ ഇന്‍ഡോര്‍ ക്ലാസ്


എസ്.പി.സി.യൂണിറ്റ് ഇന്‍ഡോര്‍ ക്ലാസ് സംഘടിപ്പിച്ചു. സൈമണ്‍.എ.കെ.അച്ചടക്കം എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സി.പി.ഒ.മുഹമ്മദ് യാസിര്‍.സി.എല്‍ സ്വാഗതവും എസ്.പി.സി കാഡറ്റ് മുബഷിറ നന്ദിയും പറഞ്ഞു.


ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചുചര്‍ത്തു.അസംബ്ലിയെ അഭിമുഖീകരിച്ചുകൊണ്ട് അബ്ദുള്‍ സലാം സംസാരിച്ചു. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരിയില്‍ രാഹുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Thursday, July 28, 2016

റെഡ് ക്രോസ്



 ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന റെഡ് ക്രോസ് യൂണിറ്റിലെ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു.യോഗത്തില്‍ എത്തിചേര്‍ന്ന രക്ഷിതാക്കളുമായി ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. പദ്ധതിയുടെ വിശദീകരണം നടത്തി. റെഡ് ക്രോസ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഫാത്തിമത്ത് സുഹറ രക്ഷിതാക്കളെ സ്വാഗതം ചെയ്തു.

Sunday, July 24, 2016

രക്ഷിതാക്കളുടെ സംഗമം


ഗൈഡ്സിലെ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കാസറഗോട് ഗവണ്‍മെന്റ് സ്ക്കുളിലെ ഗൈഡ്സ് വിഭാഗം തലവനും ഗൈഡ്സ് വിഭാഗം ജില്ലാ ഒാര്‍ഗനൈസിങ്ങ് കമ്മീഷണറും മികച്ച സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനത്തിനുള്ള പ്രധാനമന്ത്രിയുടെ മെഡലിന് അര്‍ഹയുമായ പി.ടി.ഉഷ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു.ഹെഡ്മാസ്റ്റര്‍ രാജാവന്‍.കെ.ഒ.അധ്യക്ഷം വഹിച്ചു. സ്ക്കൂള്‍ ഗൈഡ്സ് വിഭാഗം തലവനായി തിരഞ്ഞെടുക്കപ്പെട്ട സജ്ജിന സ്വാഗതം പറഞ്ഞു.

Tuesday, July 19, 2016

ബോധവല്‍ക്കരണം




  എസ്.പി.സി.യില്‍ പുതുതായി ചേര്‍ന്ന കാഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു.കാസറഗോഡ് പോലീസ് സ്റ്റേഷന്‍ എസ്.ഐ.കെ.സുരഷ് എസ്.പി.സി.യെക്കുറിച്ച് വിശദീകരിച്ചു.യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ അധ്യക്ഷം വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ സ്ക്കൂള്‍ കണ്‍വീനര്‍ അബ്ദുള്ള.പി.എം.,സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സി.പി.ഒ.മുഹമ്മദ് യാസിര്‍.സി.എല്‍ സ്വാഗതവും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍

സി.പി.ഒ.മുഹമ്മദ് യാസിര്‍.സി.എല്‍

പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍

സ്ക്കൂള്‍ കണ്‍വീനര്‍ അബ്ദുള്ള

ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍
 

Sunday, July 17, 2016

ലോക ജനസംഖ്യാദിനം

  Theme: " Investing in teenage girls"
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോകജനസംഖ്യാദിനം ആചരിച്ചു. ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. പോസ്റ്റര്‍ രചന മത്സരത്തില്‍ എട്ട് ജി ക്ലാസ്സ് ഒന്നാം സ്ഥാനവും ഒന്‍പത്.ബി രണ്ടാം സ്ഥാനവും നേടിയെടുത്തു. പങ്കെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തി.
ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റര്‍


രണ്ടാം സ്ഥാനം നേടിയ പോസ്റ്റര്‍

Thursday, July 14, 2016

ലോകലഹരിവിരുദ്ധദിനം

 

ജൂണ്‍ 26ന് എക്സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ എസ്.പി.സി.യൂണിറ്റിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു.ലഹരിക്കെതിരെ ചെമ്മനാട് ജമാ അത്തിലെ  കുട്ടികള്‍ തയ്യാറാക്കിയ ലഘുലേഖ കാസറഗോഡ് ഗവണ്‍മെന്റിലെ  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കികൊണ്ട് എക്സൈസ് ലൈസണ്‍ ഒാഫീസര്‍ എന്‍.ജി.രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.പി.സി.കാഡറ്റുകള്‍ കടകളില്‍ കയറി ബോധവല്‍ക്കരണം നടത്തി.സി.പി.ഒ.മുഹമ്മദ് യാസിര്‍ ശ്രീജിത്ത്.പി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  മയക്കുമരുന്ന് വിരുദ്ധം



സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍   'മയക്കുമരുന്ന് വിരുദ്ധം '  എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരം സൈമണ്‍.എ.കെ.നയിച്ചു.സുജാത.കെ.,വിജയന്‍.കെ.,ഗൗരി.എം.,സാഹിന.കെ.എം. എന്നിവര്‍ നേതൃത്വം നല്‍കി.വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തി.


Monday, July 11, 2016

ആരോഗ്യ ബോധവല്‍ക്കരണം നടത്തി.


എസ്.പി.സി. യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ പരിസരത്തെ വീടുകളില്‍  ആരോഗ്യ ബോധവല്‍ക്കറണം നടത്തി.പി.ടി.എ. പ്രസിഡണ്ട് അന്‍വര്‍ ഷെമ്മനാട് ലഘുലേഖ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.സി.പി.ഒ.മുഹമ്മദ് യാസര്‍ നേതൃത്വം നല്‍കി.

Friday, July 8, 2016

ലോകപരിസ്ഥിതി ദിനം

എസ്.പി.സി.യൂണിറ്റിന്‍െറ പരിസ്ഥിതിദിനാചരണം പി.ടി.എ. പ്രസിഡണ്ട് അന്‍വര്‍ ‍ഷെമ്മനാട് ഔഷധചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ.,എസ്.പി.സി.ഉപദേശക സമിതി അംഗം അബ്ദുള്‍ഖാദര്‍, ശഫീല്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.സി.പി.ഒ.മുഹമ്മദ് യാസര്‍.സി.എല്‍.,എ.സി.പി.ഒ.സാവിത്രി.വി.എന്നിവര്‍ നേതൃത്വം നല്‍കി.



ഇക്കോ ക്ലബ്ബ്

 സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ അങ്കണത്തില്‍ ​മരത്തൈകള്‍ വച്ചുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും ചെയ്തു. ഇക്കോ ക്ലബ്ബ് സ്പോണ്‍സര്‍ കെ.എം.സാഹിന നേതൃത്വം നല്‍കി.