*പാസിങ്ങ് ഔട്ട് പരേഡ്*
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സൂപ്പർ സീനിയർ എസ്.പി.സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ എ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ്മെമ്പർ അമീർ പാലോത്ത്,പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല,പ്രിൻസിപ്പാൽ ഡോ. സുകുമാരൻ നായർ എ,ഹെഡ്മാസ്റ്റർ കെ വിജയൻ സ്കൂൾ കൺവീനർ റഫീഖ് സി.എച്ച് , സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എന്നിവർ എന്നിവർ പങ്കെടുത്തു. മികച്ച കാഡറ്റുകൾക്കുള്ള സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു. ഡ്രിൽ ഇൻസ്പെക്ടർ സുജിത്ത്കുമാർ എ കെ, എ സി പി ഒ അബ്ദുൾ സലീം ടി ഇ എന്നിവർ നേതൃത്വം നൽകി.








No comments:
Post a Comment