എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, June 30, 2016

വെക്കേഷന്‍ ക്യാംപ്


വെക്കേഷന്‍ ക്യാംപ്

ചെമ്മനാട് ‌ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്.പി.സി. യുടെ വെക്കേഷന്‍ ക്യാംപ് മെയ് 29,30,31സ്കുളില്‍ വെച്ച് നടത്തി.ആദ്യദിനം റോഡ് വാക്കോടെ ആരംഭിച്ചു. ക്യാമ്പിന്റെ ഉല്‍ഘാടനം കാസര്‍ക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് മന്‍സൂര്‍കുരിക്കള്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷാസിയ സി.എം,സ്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുല്ല,ജമാഅത്ത് സെക്രട്ടറി സാജുസി.എച്ച്,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സി.പി.. മുഹമ്മദ് യാസിര്‍ സ്വാഗതവും ഡി..രാമചന്ദ്രന്‍ നന്ദിയും പറ‍‌ഞ്ഞു.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിശയങ്ങള്‍ക്കും A+ നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ കാസര്‍ക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് വിതരണം ചെയ്തു.തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു.






അഭിമുഖം നടത്തി
എസ്.പി.സി. യുടെ വെക്കേഷന്‍ ക്യാംപില്‍ പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുല്ലചെംനാടുമായി അഭിമുഖം സംഘടിപ്പിച്ചു.തുടര്‍ന്ന് എസ്.പി.സി. കുട്ടികള്‍ കാമ്പസ് ശുചിയാക്കി.
മെയ്30 
 
രണ്ടാം ദിനം ക്യാംപ് പരേഡോടെ ആരംഭിച്ചു,തുടര്‍ന്ന് ശഫീല്‍ സാറിന്റെ കരാട്ടേ ക്ലാസുണ്ടായി.വ്യക്തിത്വവികസന ക്ലാസ്സ് അജിത് കുമാര്‍ കൈകാര്യം ചെയ്തു.ഉച്ച ഭക്ഷണ ശേഷം ദൃശ്യ പാഠം പ്രദര്‍ശനം നടന്നു.വൈകുന്നേരം ഫുട്ബാള്‍ മല്‍സരം ഉണ്ടായി.
മെയ്31
മൂന്നാം ദിനം രാവിലെ സെറിമോണിയല്‍ പരേഡ് പ്രാക്ടീസ് നടത്തി,തുടര്‍ന്ന് സ്വാതി കൃഷ്ണ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ് നടത്തി..ഉച്ച ഭക്ഷണ ശേഷം കാഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.അ‌ഞ്ച് മണിക്ക് ദേ‍‍‍ശീയഗാനത്തോടുകൂടി ക്യാമ്പ് സമാപിച്ചു.

Monday, June 6, 2016

സ്ക്കുള്‍ മാനേജര്‍ ശ്രീ.സി.ടി.അഹമ്മദലി


ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കുളിലെ പ്രവേശനോത്സവം സ്ക്കുള്‍ മാനേജര്‍ ശ്രീ.സി.ടി.അഹമ്മദലി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ അന്‍വര്‍ ഷെമ്മനാട് അധ്യക്ഷം വഹിച്ചു. ജമാത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, പി.ടി..വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സ്ക്കള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, സ്ക്കള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, എന്നിവര്‍ ആശംസപ്രസംഗം നടത്തി. സ്ക്കള്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ സ്വഗതവും സ്റ്റാഫ് സെക്കട്ടറി വിജയന്‍. കെ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടത്തി.
പി.ടി.എ പ്രസിഡണ്ട് ശ്രീ അന്‍വര്‍ ഷെമ്മനാട്

സ്ക്കള്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍

ജമാത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ്

പി.ടി..വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍

സ്ക്കള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള

സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്

സ്റ്റാഫ് സെക്കട്ടറി വിജയന്‍. കെ.

Friday, June 3, 2016

പുതിയ വിദ്യാഭ്യാസവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുവാന്‍ മെയ്31ന് സ്ക്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ 2015-16 വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയിലെ വിജയം വിശകലനം ചെയ്തു.കുടുതല്‍ മെച്ചപ്പെട്ട വിജയത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.പ്രവേശനോത്സവവും ആസൂത്രണം ചെയ്തു.യോഗത്തില്‍ വച്ച് വിവിധ ചുമതലകള്‍ ഏല്പിച്ചു.
പരീക്ഷ                 - സന്തേഷ്കുമാര്‍.എം.എന്‍., മേരിക്കുട്ടി.കെ.ജെ.
സ്റ്റാഫ് സെക്രട്ടറി     - വിജയന്‍.കെ.
അച്ചടക്കം             - സൈമണ്‍.എ.കെ., മുഹമ്മദ് ഷെഫീല്‍, സാവിത്രി.വി,
എസ്.പി.സി         - മുഹമ്മദ്‌യാസര്‍.സി.എല്‍., സാവിത്രി.വി.
എന്‍.സി.സി.        - ശ്രീജിത്ത്.പി.
സ്കൗട്ട് & ഗൈഡ്   - ചന്ദ്രശേഖരന്‍.പി.പി
എസ്.എെ.ടി.സി.  - വിജയന്‍.കെ.
ഉച്ചക്കഞ്ഞി          - റംല.എം., രേഖ.എം.പി.
ലൈബ്രറി            -   സന്തേഷ്കുമാര്‍.എം.എന്‍.
 കായികം            - മുഹമ്മദ് ഷെഫീല്‍, ബിന്ദു.എം.
പ്രവര്‍ത്തിപരിചയം - രേഖ.എം.പി.,സംസീറ.സി.എച്ച്.
വിനോദയാത്ര       - അശോകന്‍നായര്‍.എന്‍
ഇക്കോക്ലബ്ബ്         - സാഹിന.കെ.എം.
ബസ്                 - അനില്‍ക്കുമാര്‍.കെ.
കലോത്സവം        - കൃഷ്ണപ്രസാദ്, സജിത.പി.യു.
ഹെല്‍ത്ത് ക്ലബ്ബ്    - ഫാത്തിമ്മത്ത് സുഹറ
സ്കോളര്‍ഷിപ്പ്       - സുധ.വി
തുടര്‍ന്ന് സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്നു. സബ്ജക്ട് കൗണ്‍സില്‍ വച്ച് സബ്ജക്ട് കണ്‍വീനറെയും ക്ലബ്ബ് സ്പോണ്‍സര്‍മാരേയും തിരഞ്ഞെടുത്തു.
മലയാളം           - സന്തേഷ്കുമാര്‍.എം.എന്‍.
വിദ്യാരംഗം        - സതി.കെ
അറബിക്ക്         -  റംല.എം.
അറബിക്ക്         - മുഹമ്മദ്‌യാസര്‍.സി.എല്‍.
ഇംഗ്ലീഷ്           - ശ്രീജിത്ത്.പി.
ഇംഗ്ലീഷ് ക്ലബ്ബ്    - ലേഖ.പി
ഹിന്ദി             - രജിത.വി.വി
ഹിന്ദി ക്ലബ്ബ്      - ഗീതബായി.കെ
സാമൂഹ്യശാസ്ത്രം - വിജയന്‍.കെ.
സാമൂഹ്യശാസ്ത്രക്ലബ്ബ് - സുജാത.കെ.
ശാസ്ത്രം           - സുധ.വി.
ശാസ്ത്രം ക്ലബ്ബ്    - ശ്രീവിദ്യ.എന്‍
ഗണിതം         -മധുസൂതനന്‍.എന്‍
ഗണിതക്ലബ്ബ്    - സജിത.പി.യു
ഐ.ടി.ക്ലബ്ബ്    - ര‍‍ഞ്ജിനി.ടി.കെ.
 അതെ തുടര്‍ന്ന് എസ്.ആര്‍.ജി.യോഗം ചര്‍ന്നു. യോഗത്തില്‍ വച്ച് മധുസൂതനന്‍.എന്‍ നെ എസ്.ആര്‍.ജി. കണ്‍വീനറായി തിരഞ്ഞെടുത്തു.യോഗം വാര്‍ഷിക കണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. മാസത്തിലെ ആദ്യത്തെ വെള്ളിയാ​ഴച്ച സബ്ജക്ട് കൗണ്‍സിലും രണ്ടാമത്തെ വെള്ളിയാ​ഴ്ച്ച എസ്.ആര്‍.ജി.യോഗവും ചേരാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു.