Saturday, March 25, 2023
എഴുപത്തിനിലാമത് റിപ്പബ്ലിക്ക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എഴുപത്തിനിലാമത് റിപ്പബ്ലിക്ക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ പതാക ഉയർത്തി. എൻ സി സി, എസ് പി സി, സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നിവർ പരേഡ് നടത്തി. പി ടി എ പ്രസിഡണ്ട് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൾ ഡോ സുകുമാരൻ നായർ എ, ഹെഡ് മാസ്റ്റർ കെ വിജയൻ, ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു, സ്റ്റാഫ് സെക്രട്ടറിമാരായ ജിജി തോമസ്, മധുസൂദനൻ എൻ എന്നിവർ റിപ്പബ്ലിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് എൻ സി സി, എസ് പി സി, സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് യൂണിറ്റുകൾ ചേർന്ന് സ്ക്കൂൾ അങ്കണം ശുചീകരിച്ചു.
Subscribe to:
Post Comments (Atom)





















No comments:
Post a Comment