പത്താം തരം പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്
CHASE YOUR DREAMS പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത് നിർവഹിച്ചു. സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ അക്കാദമിക്ക് ചുമതല വഹിക്കുന്ന അബ്ദുൾഖാദർ ബി എച്ച് എന്നിവർ സംസാരിച്ചു. പരിശീലന പരിപാടി ജേസിസിന്റെ അന്തർദേശീയ പരിശീലകൻ വി വേണുഗോപാലൻ പരിശീലന പരിപാടി കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ നന്ദിയും പറഞ്ഞു. മുഹമ്മദ് യാസിർ സി എൽ, അശോകൻ നായർ എ, സുജാത കെ, സംസീറ സി എച്ച്, ഗൗരി എം, ശ്രീവിദ്യ എൻ എം, റെസി പി എം അബ്ദുൾ സലീം ടി ഇ, കൃഷ്ണപ്രസാദ് ഇ, അബ്ദുള്ള ജദീർ, മുനീർ സി എം, അമീറലി എന്നവർ നേതൃത്വം നൽകി










No comments:
Post a Comment