എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, October 13, 2015

അനുമോദനം

    
         ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.തദവസരത്തില്‍ ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡി.വൈ.എസ്.പി.ടി.പി.രഞ്ജിത്ത് ഉപഹാരം വിതരണം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷം വഹിച്ചു.ജമാ-അത്ത് സെക്രട്ടറി സി.എച്ച്.ലത്തീഫ്, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുല്ല, മദര്‍ പി.ടി.എ.പ്രസിഡണ്ട് മൊഹ്സീന, മുന്‍ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍, പി.ടി.എ.വൈസ് പ്രസിഡണ്ട് ഗംഗാധര്‍ നായര്‍, ജമാ-അത്ത് സെക്രട്ടറി സി.എച്ച്.സാജു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സ്വാഗതം സ്ക്കൂള്‍ പ്രിന്‍സിപ്പാളും നന്ദി ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒയും പറഞ്ഞു.
പ്ലസ് ടു ബയോളജി സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായവര്‍
കദീജത്ത് നസ്റീന്‍ എം.
സാമിയ കുരിക്കള്‍
അഖില്‍.എന്‍
ഫാത്തിമ്മത്ത് ഫായിസ സന
മെഹ്ജബീന്‍ മുഹമ്മദ് കഞ്ഞി
പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
ഷിജിന.ടി.
പ്ലസ് ടു കൊമേഴ്സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
കദീജത്ത് ഫഹീമ എസ്.
പ്ലസ് ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
ആയിഷത്ത് ജസീല
പ്ലസ് വണ്‍ ബയോളജി സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായവര്‍  
ഫാത്തിമ്മത്ത് അന്‍ഷിത
അജീബ മെഹ്ജബീന്‍.സി.എം
ഫാത്തിമ്മത്ത് മലൂഫ.കെ.പി.
ജിനാന്‍ ഫുലൂന എ.എസ്.
പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
ജെഫിന്‍ ഹസ്സന്‍
പ്ലസ് വണ്‍ കൊമേഴ്സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
നയന.സി.കെ.
പ്ലസ് വണ്‍ ഹ്യുമാനിറ്റീസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അവാര്‍ഡിന് അര്‍ഹരായത്
ആയിഷത്ത് സമാന.പി.എം
എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ നിന്ന് ഉയര്‍ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളായ അബ്ലാസ്സ് മുഹമ്മദ് ഷെമ്മനാട്,
കദീജത്ത് ഷബ്‌നം എന്നിവര്‍ക്കും സമ്മാനം വിതരണം ചെയ്തു. എന്‍.എം.എം.സ്കോളര്‍ഷിപ്പ് നേടിയ ഗൗതം ജി.നായര്‍, അഖില്‍ റോഷന്‍ എന്നിവരെയും ചടങ്ങില്‍ വച്ച് അനുമോദിച്ചു.   






















സ്ക്കൂള്‍ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ.ടി.മേള

സ്ക്കൂള്‍ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ.ടി.മേള സംഘടിപ്പിച്ചു.
നിജേഷ് ചന്ദ്രന്‍ - ത്രെഡ് പാറ്റേണ്‍

ജെസ്‌ന വഫ - ബീഡ്സ് വര്‍ക്ക്

Add caption

ഫാബ്രിക്ക് പെയിന്റിങ്ങ്




ധീരജ് പി.ആര്‍ - ബുക്ക് ബൈന്‍ഡിങ്ങ്

റെനീഷ്.​എം - കോക്കനട്ട് ഷെല്‍ പ്രെഡക്റ്റ്


ഷിജിന്‍.എസ് - അഗര്‍ബത്തി മെയ്ക്കിങ്ങ്

അജിത്ത്.ആര്‍ - ഫാബ്രിക്ക് പെയിന്റിങ്ങ് യൂസിങ്ങ് വെജിറ്റബിള്‍







Tuesday, August 25, 2015

ആനിമേഷന്‍ ട്രൈനിങ്ങ് ശില്പശാല


ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആനിമേഷന്‍ നിര്‍മ്മാണ ശില്പശാല നടത്തി. ആഗസ്റ്റ് 22,24,25  തീയ്യതികളില്‍ ഐ.ടി.ലാബില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി.ടി.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ്.ഐ.ടി.സി.വിജയന്‍.കെ.സ്വാഗതം പറഞ്ഞു.ഐ.ടി.ക്ലബ്ബ് കണ്‍വീനര്‍ സോണിജോണ്‍ നന്ദിയും പറഞ്ഞു.മുപ്പത് കുട്ടികള്‍ പങ്കെടുത്ത പരിശീലനത്തിന് നേതൃത്വം നല്‍കിയത് ഈ വിദ്യാലയത്തിലെ  ഒാള്‍ഡ് സ്റ്റുഡന്റും ആനിമേഷന്‍ നിര്‍മ്മാണരംഗത്ത് ഒട്ടനവധി വിജയങ്ങള്‍ കരസ്ഥമാക്കിയതുമായ നിഥിന്‍ദാസ്,റിതേഷ്.എം.,ആദര്‍ശ്.കെ.,സനോജ്.സി.ആര്‍.,ശ്രുധിന്‍.വി.രാജ് എന്നിവരാണ്. മികച്ച അനിമേഷന്‍ ആന്റ് ഡ്രോയിങ്ങിനുള്ള അവാര്‍ഡ് നേടിയത് വൈശാഖും നിതിനും സംവിധാനം ചെയ്ത ഹിസ് ഫസ്റ്റ് ഫ്ലൈ. മികച്ച ആശയത്തിനുള്ള അവാര്‍ഡ് നേടിയത് അന്നും ഇന്നും സംവിധാനം ചെയ്ത ഋതിക് ആന്റ് ഷിജിന്‍ ടീം ഡെര്‍ട്ട് എര്‍ത്ത് സംവിധാനം ചെയ്ത ഷിഫ-മുബ ടീമുമാണ്. മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് അച്ചു പാഠം പഠിച്ചു എന്ന സിനിമയാണ് മികച്ച സംവിധായകനു ഉള്ള അവാര്‍ഡ് കരസ്ഥമക്കിയത് സാഹിറ സിനിമ അച്ചു പാഠം പഠിച്ചു.