എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട അധ്യാപകർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്നേഹാദരവ്

 


അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട അധ്യാപകർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്നേഹാദരവ്
ചെമ്മനാട്: ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ രണ്ട് സീനിയർ അധ്യാപകർക്ക് സ്നേഹാദരവ് നൽകി ആദരിച്ചു. ജയലക്ഷ്മി ടീച്ചർ, ഗീത ഭായ് ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ മുൻ പ്രിൻസിപ്പാൾ മുഹമ്മദ് കുഞ്ഞി മാസ്റ്റർ പൊന്നാട അണിയിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് മുജീബ് അഹമ്മദ്, മുൻ പ്രസിഡൻ്റ് മുഹമ്മദ് അലി മുണ്ടാംകുലം എന്നിവർ ഉപഹാര സമർപ്പണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഡോ. സുകുമാരൻ, ഹെഡ് മാസ്റ്റർ കെ,വിജയൻ, ചെമ്മനാട് ജമാഅത്ത് സെക്രട്ടറി സി. എച്ച്. സാജു, പി. ടി എ പ്രസിഡൻ്റ് അബ്ദുല്ല പാലോത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാഫിസ് ഷംനാട്, സഹീദ് എസ്. എ, മൈമൂന, സലീം ടി ഇ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ചിറാക്കൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷാസിയ സി എം നന്ദി യും പറഞ്ഞു.
 


 

No comments:

Post a Comment