എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, November 18, 2022



















 

Friday, November 4, 2022

പുരാരേഖ വകുപ്പ് ക്വിസ്സ് മതസരം

 

വിദ്യാഭ്യാസ വകുപ്പും പുരാരേഖ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ ശ്രേയസ് നമ്പ്യാരും തൻസീം മുഹിയിദ്ദീൻ സീ കെയും ക്വിസ് മാസ്റ്റർ അനിൽ മാസ്റ്റർ, കെ.ബാലകൃഷ്ണൻ (ആർക്കൈവ് സ് വകുപ്പ്) DEO ഓഫീസ് പ്രതിനിധികൾ എന്നിവർ ക്കൊപ്പം.. ഒന്നാം സ്ഥാനം CJHSS ചെമ്മനാട്, രണ്ടാം സ്ഥാനം GVHSS കാറഡുക്ക , മൂന്നാം സ്ഥാനം SATHS മഞ്ചേശ്വരം. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ മേഖല തല മത്സരത്തിന് അർഹത നേടി.



Tuesday, August 23, 2022

ആസാദി കാ അമൃത് മഹോത്സവം

ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന് ആരംഭം കുറിച്ച Waves of Unity - Musical Display



സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പതാക ഉയർത്തി.

PTA പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ചു.

സ്ക്കൂൾ മാനേജർ സി ടി അഹമ്മദാലി കാസറഗോഡ്

ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽമുനീർ
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അമീർ പാലോത്ത്
ഹെഡ്മാസ്റ്റർ കെ വിജയൻ
സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്
മദർ പി ടി എ പ്രസിഡണ്ട് മുഹസീന
സ്റ്റാഫ് സെക്രട്ടറി ജിജി തോമസ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.
സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ നന്ദി പറഞ്ഞു
തുടർന്ന് സ്വാതന്ത്ര്യദിന പരിപാടി നടന്നു.





ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'Unity in Diversity' - സമ്പൂർണ്ണദേശീയഗാനാലപനം 75 വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.




ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ച 'ഭാരതീയം' വിവിധ സംസ്ഥാനങ്ങളിലെ വസ്ത്രധാരണം

ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'ഒന്നാകാം മുന്നേറാം' വിദ്യാരംഗം കലാസാഹിത്യവേദി, അറബിക് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ ആർ സി, പ്രവർത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, കായിക ക്ലബ്ബ് എന്നിവ ചേർന്ന് തയ്യാറാക്കിയ സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന പ്രദർശനം




































Thursday, August 18, 2022

ബാലസാഹിത്യ പുസ്തകോത്സവം

 ബാലസാഹിത്യ  പുസ്തകോത്സവം 2022 ആഗസ്റ്റ് 11 കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരമൊരുക്കുന്ന പുസ്തകോത്സവം കവിയും കേന്ദ്ര സാംസ്ക്കാരിക വകുപ്പ് സീനിയർ ഫെലോ നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും വിദ്യാരംഗം കൺവീനർ രജനി പി വി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ കെ വിജയൻ, ഹയർസെക്കണ്ടറി അധ്യാപകൻ റഹ്‌മാൻ പാണത്തൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി.