എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, July 20, 2021

പി ടി എ കമ്മിറ്റിയുടെ വകയായുള്ള മധുര വിതരണം

 എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പി ടി എ കമ്മറ്റി മധുരപലഹാര വിതരണം നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്‍ദുൾഖാദർ അധ്യക്ഷം വഹിച്ചു. ഹെഡ്‍മാസ്റ്റ രാജീവൻ കെ ഒ സ്വാഗതം പറഞ്ഞു. ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബദറുൽ മുനീർ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ജമാ അത്ത് ട്രഷറർ സി എം മുസ്‍തഫ കൺവീനർ സ് എച്ച് റഫീക്ക് പി ടി എ വൈസ് പ്രസിഡണ്ട് പി എം അബ്‍ദുളള എന്നിവർ ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു . സ്‍റ്റാഫ് സെക്രട്ടറി കെ വിജയൻ നന്ദിയും പറഞ്ഞു.




No comments:

Post a Comment