എസ് പി സി യുടെ മൂന്നാം ദിന ക്യാമ്പ് മുഹമ്മദ് ഷെഫിൽ കൈകാര്യം ചെയ്ത യോഗ ക്ലാസസ്സോടെ ആരംഭിച്ചു. തുടർന്ന് ഗുരുവന്ദനം നടന്നു. ഗുരുവന്ദനം പരിപാടിയിയിൽ മുൻ പ്രിൻസിപ്പാൾ മുഹമ്മദ് കുഞ്ഞി കെ, അധ്യാപികമാരായ ജയലക്ഷ്മി എ കെ, ഗീതാബായി കെ എന്നിവരെ ആദരിച്ചു. ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള ഒ എസ് എ പ്രസിഡണ്ട് സംസുദ്ധീൻ ചിറാക്കൽ മദർ പി ടി എ പ്രസിഡണ്ട് മുഹസീന എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ കെ വിജയൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സി പി ഒ അബ്ദുൾ സലീം സ്വാഗതവും എ സി പി ഒ കാവ്യശ്രീ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് മാനേജ്മെന്റ് വകയായുള്ള സദ്യ. തുടർന്ന് വിവിധ മത്സരങ്ങളോടെ ഓണാഘോഷം നടന്നു. വൈകുന്നേരം ഹരിവിരുദ്ധ റാലി നടത്തി. റാലി എക്സൈസ് ഇൻസ്പെക്ടർ കൃഷണൻ എ ഫ്ലാഗ് ഓഫ് ചെയ്തു. സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ് പി ടി എ വൈസ് പ്രസിഡണ്ട് തമ്പാൻനമ്പ്യാർ അധ്യാപികയായ സതി കെ സഹീദ് എസ് എ, മുനീർ സി എം, അമീർ, സിയാബ്, അബ്ദുർ ജദീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.










No comments:
Post a Comment