എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 29, 2016

എസ്.പി.സി.ഇന്‍ഡോര്‍ ക്ലാസ്


എസ്.പി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ ക്ലാസില്‍ ആശയവിനിമയ നൈപുണി എന്ന വിഷയത്തില്‍ ഹസ്സന്‍.കെ.ടി. ക്ലാസ് കൈകാര്യം ചെയ്തു.

വിജ്ഞാനോത്സവം-16

സ്ക്കൂള്‍തല വിജ്ഞാനോത്സവം സംഘടിപ്പിച്ചു. അശോകന്‍ നായര്‍.ടി.,അനില്‍കുമാര്‍.കെ. ചന്ദ്രശേഖരന്‍.പി.പി.എന്നിവര്‍ നേതൃത്വം നല്‍കി.വിജ്ഞാനോത്സവത്തിലെ ആദ്യ അ‍ഞ്ച് സ്ഥാനക്കാര്‍
1.അഖില്‍ റോഷന്‍ അബൂബക്കര്‍(​പത്തി.ഡി)
2.​മുഹമ്മദ് ഹനാന്‍ (എട്ട്.ഡി)
3.റുക്കിയ റിദ (എട്ട്.ബി)
4.മുഹഷീറ മുനീര്‍(പത്ത്.ബി)
5.ഫാത്തിമ്മത്ത് ഷംമ്ല (ഒന്‍പത്.ഇ)

ഭീകരത വീരുദ്ധ ക്ലാസ്സ്


കേരള സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ബോംബ് സ്‍ക്വാഡിന്റെയും നേതൃത്വത്തില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സി.കുട്ടികള്‍ക്ക് ഭീകരവുരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.ശേഖരന്‍.പി.ഉദ്ഘാടനം നിര്‍വഹിച്ചു. ബോംബ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി ജില്ലാബോംബ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.കൃഷ്ണന്‍, സിവില്‍ പോലീസ് ഒാഫീസര്‍മാരായ ബൈജു.പി.വി.വിനീത്.വി.വി. തുടങ്ങിയവര്‍ വിശദീകരിച്ചു.ഡി.ഐ.രാമചന്ദ്രന്‍.എ.അധ്യക്ഷം വഹിച്ചു. സി.പി.ഒ.മുഹമ്മദ് യാസര്‍ സ്വാഗതവും എ.സി.പി.ഒ.സാവിത്രി.വി. നന്ദിയും പറഞ്ഞു.

Tuesday, August 23, 2016

കാസറഗോഡ് റവന്യൂജില്ല അധ്യാപകദിനം ചെമ്മനാട് ജമാ-അത്തില്‍



കാസറഗോഡ് റവന്യൂജില്ല അധ്യാപകദിനം ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സെപ്റ്റംബര്‍ 5ന് നടക്കുന്നതാണ്.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ താജുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.കൃഷ്ണകുമാര്‍,ചെമ്മനാട് ഗ്രാമപഞ്ചയത്ത് മെമ്പര്‍ സജിത രാമകൃഷ്ണന്‍, ആര്‍.എം.എസ്.. ജില്ലപ്രോജക്‌ട് ഒാഫീസര്‍ കെ.ശ്രീനിവാസ, എസ്.എസ്.. ജില്ലപ്രോജക്‌ട് ഒാഫീസര്‍ രവിവര്‍മ്മ, ...മാരായ ശ്രീധരന്‍, രവീന്ദ്രനാഥ്, സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദാലി, പി.ടി.. പ്രസിഡണ്ട് അന്‍വര്‍ ഷെംനാട്, ജമാ-അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്ദുള്‍ ലത്തീഫ്. ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍ മഹാലിംഗേശ്വരരാജ് ഭട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു. വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാവിദ്യാഭ്യാസ ഒാഫീസര്‍ കണ്‍വീനറ‌ുമായ സംഘാടകസമിതി ര‌ൂപീകരിച്ചു.വര്‍ക്കിങ്ങ് ചെയര്‍മാന്‍ അന്‍വര്‍ ഷെംനാട് ജോയിന്റ് കണ്‍വീനര്‍മാര്‍ ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍, പ്രിന്‍സിപ്പാള്‍ സാലിമജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മന്‍സൂര്‍ കുരിക്കള്‍, കണ്‍വീനര്‍ കെ.വിജയന്‍,സ്വീകരണകമ്മിറ്റി ചെയര്‍മാന്‍ പി.എം.അബ്ദുള്ള കണ്‍വീനര്‍ സന്തോഷ് കുമാര്‍, ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്.സാജു.കണ്‍വീനര്‍ രാജേഷ്.ആര്‍ എന്നിവരെ തിരഞ്ഞെടുത്തു
 

Monday, August 22, 2016

സ്‌കൗട്ട് & ഗൈഡ്‌സിന്റെ ഇന്‍വെസ്റ്റീച്ചര്‍ സംഘടിപ്പിച്ചു



സ്‌കൗട്ട് & ഗൈഡ്‌സിന്റെ ഇന്‍വെസ്റ്റീച്ചര്‍ ചടങ്ങിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ പ്രശംസാപത്രം ലഭിച്ച പി.ടി.ഉഷ നിര്‍വഹിച്ചു. സ്‌കൗട്ട് ക്യാപ്‌റ്റന്‍ പി.പി.ചന്ദ്രശേഖരനും ഗൈഡ്സ് ക്യാപ്റ്റന്‍ സജ്ന.കെ.എന്നിവര്‍ നേതൃത്വം നല്‍കി.

റെഡ്ക്രോസിന്റെ തൊപ്പിയണിയല്‍ ചടങ്ങ് നടന്നു




ജ‌ൂനിയര്‍ റെഡ്ക്രോസിന്റെ തൊപ്പിയണിയിക്കല്‍ ചടങ്ങ് റെഡ്ക്രോസ് മുന്‍ചെയര്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജ‌ൂനിയര്‍ റെഡ്ക്രോസിന്റെ കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലി അംഗത്വം സ്വീകരിച്ചു. കാസറഗോഡ് ജില്ല ട്രഷറര്‍ അനില്‍ പാക്കം കാസറഗോഡ് സബ് ജില്ല സെക്രട്ടറി സമീര്‍ തെക്കില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ ജ‌ൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ ഫാത്തിമ്മത്ത് സുഹറ എന്നിവര്‍ സന്നിഹിതരായി.

ജ‌ൂനിയര്‍ റെഡ്ക്രോസിന്റെയും സ്‌കൗട്ട് & ഗൈഡ്‌സിന്റെയും ഉദ്ഘാടനം


ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ജ‌ൂനിയര്‍ റെഡ്ക്രോസിന്റെയും സ്‌കൗട്ട് & ഗൈഡ്‌സിന്റെയും ഉദ്ഘാടനം ജമാ-അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ചു.പി.ടി.. പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ റെഡ്ക്രോസ് മുന്‍ചെയര്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ വച്ച് പ്രധാനമന്ത്രിയുടെ പ്രശംസാപത്രം ലഭിച്ച പി.ടി.ഉഷയെ ഉപഹാരം നല്‍കി ആദരിച്ചു.പി.ടി.. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍,ജമാ-അത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്.സാജു,സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്‌ദുള്ള, പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്,സീനിയര്‍ അസിസ്റ്റന്റ് സന്തോഷ്കുമാര്‍.എം.എന്‍.,സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ സ്വാഗതവും സ്‌കൗട്ട് ക്യാപ്‌റ്റന്‍ പി.പി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.ജ‌ൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ ഫാത്തിമ്മത്ത് സുഹറ,ഗൈഡ്സ് ക്യാപ്റ്റന്‍ സജ്ന.കെ.എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, August 21, 2016

ഇന്‍ഡോര്‍ ക്ലാസ്സ്




സ്വാതന്ത്രദിനത്തോടുബന്ധിച്ച് എസ്.പി.സി.കുട്ടികള്‍ക്ക് ഇന്‍ഡോര്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് സീനിയര്‍ കാഡറ്റ് മുഹമ്മദ് നിസ്തര്‍ കൈകാര്യം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം


ചെമ്മനാട് ജമാ് അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 70-മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.സ്ക്കൂള്‍ പ്രന്‍സിപ്പാള്‍ പതാക ഉയര്‍ത്തി.പി.ടി.എ.പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജമാത്ത് സെക്രട്ടറി സി.എച്ച്.ലത്തീഫ്, പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.,സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ഹൈസ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി രാജേഷ് ആര്‍, എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്വാതന്ത്ര്യദിനാഘോത്തിന്റെ ഭാഗമായി നൂറില്‍പരം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത ജനഗണമനയുടെ സമ്പൂര്‍ണ്ണ ഗാനാലാപനം അരങ്ങേറി.സംഗീതസംവിധാനം പ്രമോദ് വെള്ളിക്കോത്ത് നിര്‍വഹിച്ചു.കെ.വിജയന്‍,എ.സി.ജയശ്രീ,പി.പ്രീതി, വി.സിനി,എം.ഗൗരി,റഹ്മാന്‍.പി.ഇ, സുജാത.കെ. എന്നിവര്‍ നേതൃത്വം നല്‍കി.



Thursday, August 18, 2016

ക്വിസ് മത്സരം


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ചന്ദ്രശേഖരന്‍.പി.പി, സജ്ന.കെ.,ഫാത്തിമ്മത്ത് സുഹറ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, August 17, 2016

ദേശീയപതാക മാതൃക നിര്‍മ്മാണം


സ്ക്കൂള്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയപതാക നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.മത്സരത്തില്‍ ഒന്‍പത് സിയിലെ മുഹമ്മദ് എം.ഒന്നാംസ്ഥാനവും ഒന്‍പത് ഇയിലെ ഫാത്തിമ്മത്ത് ശംല രണ്ടാം സ്ഥാനവും ഒന്‍പത് എച്ചിലെ ഫര്‍സാന സസ്മിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശുചീകരണം


സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ക്ലാസും പരിസരവും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.ഗ്രൗണ്ടും പരിസരവും ഇക്കോ ക്ലബ്ഭും ശുചീകരിച്ചു. ഇക്കോ ക്ലബ്ബ് സ്‌പോണ്‍സര്‍ കെ.എം.സാഹിന നേതൃത്വം നല്‍കി.

Tuesday, August 16, 2016

സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

11/08/2016ന് സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി ക്ലാസ്സ് പ്രതിനിധികളെയും പാര്‍ലമെന്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.സൈമണ്‍.എ.കെ.സന്തോഷ്.സി.എ. എന്നിവര്‍ നേതൃത്വം നല്‍കി.ഹൈസ്ക്കൂള്‍ ക്ലാസ്സ് പ്രതിനിധികളുടെ പേര് വിവരം താഴെകെടുക്കുന്നു.

8A - ഉസ്മാന്‍ ബിന്‍ റഷീദ്.കെ.ആര്‍
8B - ഷമ്മാസ്.സി.എ.
8C - ഷാഹിന്‍ ഷമ്മീര്‍
8D - ഹസനുല്‍ മുസംബില്‍.സി.എം
8E - ജിതിന്‍ നായര്‍.എം
8F - ടിനു.എം.ബി.
8G - മുഹമ്മദ് മൂസാന്‍
9A - അബ്ദുള്ള സമീര്‍.കെ.എ.
9B - അബ്ദുള്‍ ഖാദര്‍
9C - ഫാത്തിമ്മത്ത് ഷുസയ്യ
9D - മുഹമ്മദാ ജവാദ്
9E - റഫ്‌ന.ബി.
9F - മുഹാഷിറ.സി.എച്ച്
9G - റെസീന.പി.എം
9H - മുഹമ്മദാ സാബിത്ത്.സി.എ.
10A- അബ്ദുള്‍ ബിസാര്‍ മുഹ്സിത്ത്
10B- മുഹമ്മദാ അജ്‌മല്‍ അഫ്‍ല
10C- ഫാത്തിമ്മത്ത് ഷിഫ
10D- ഉദയസൂര്യ
10E- സജ്ജ്ന
10F- ജിതേഷ്.എന്‍.എല്‍
10G- ടിപ്പു ഹസൈനാര്‍.എ.എസ്
10H- മുഹമ്മദ് ഖാഷിഫ്

 സ്ക്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍
ചെയര്‍പേഴ്സണ്‍       - സൈനവത്ത് വഫ ​XII A

ചെയര്‍പേഴ്സണ്‍       - സൈനവത്ത് വഫ ​XII A
വൈസ് ചെയര്‍മാന്‍ - ടിപ്പു ഹസൈനാര്‍.എ.എസ്
സെക്രട്ടറി            - ഫാത്തിമ്മത്ത് സുഹദ
ജോ.സെക്രട്ടറി      - മുഹമ്മദ് മുസമില്‍ XII D
സാഹിത്യവിഭാഗം സെക്രട്ടറി - ഖദീജത്ത് അഫ്‌സീന നസ്രീന്‍ XII C
ജോ.സെക്രട്ടറി - അബ്ദുള്‍ ബിസാര്‍ മുഹ്സിത്ത് X A
കായിക വിഭാഗം സെക്രട്ടറി - മുഹാഷിറ.സി.എച്ച് IX F
 ജോ.സെക്രട്ടറി - ബിലാല്‍.എം.എച്ച്
കലോത്സവവിഭാഗം സെക്രട്ടറി - ഫാത്തിമ്മത്ത് നൗഷീദ XII F
ജോ.സെക്രട്ടറി - അബ്ദുള്‍ ഖാദര്‍ IXB

Wednesday, August 10, 2016

യുദ്ധവിരുദ്ധ ദിനം ആചരിച്ചു.


 സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്ലക്കാര്‍ഡുകളുടെ നിര്‍മ്മാണം നടത്തി. ആഗസ്റ്റ്9 നാഗസ്സാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.റാലി ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.കമ്മിറ്റി അംഗം ഗംഗാധരന്‍ ആശംസാ പ്രസംഗം നടത്തി.വിജയന്‍.കെ.,സൈമണ്‍.എ.കെ.,സുജാത.കെ.,സാഹിന.കെ.എം., ഗൗരി.എം.എന്നിവര്‍ നേതൃത്വം നല്‍കി.




Tuesday, August 9, 2016

ഉന്നത വിജയികള്‍ക്ക് അനുമോദനം


2015-16 അധ്യായന വര്‍ഷത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി.മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ഗ്രീഷ്മ എ.വി,ഖാസിയത്ത് ജാസിറ.സി.എം, നിജേഷ് ചന്ദ്രന്‍, ഫാത്തിമ്മത്ത് നിഹല ഷെറിന്‍, നിധേഷ് കൃഷ്ണന്‍, ഖദാജത്ത് ഷബ്‌നം.പി.യു, ശിവപ്രസാദ്.കെ., ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി., ഫാത്തിമ്മത്ത് മൗസൂഫ, അരവിന്ദ്, സോണി ജോണ്‍, ആകാശ് അനില്‍കുമാര്‍, ആയിഷത്ത് മിന്നത്ത് മുസൈന, ഹിബ, ധീരജ്.പി., സൗരവ്.കെ. എന്നീ കുട്ടികളെയും, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സൈഫുദ്ദീന്‍, അഷ്മത്ത് ഷര്‍മീന, ഫാത്തിമ്മത്ത് അന്‍ഷിത, സുമയ്യ സന, ഫാത്തിമ്മത്ത് മലൂഫ, കൃഷ്ണ കൃപ,അക്ഷയ് നായര്‍.സി.കെ. അജീബ മെഹജബീന്‍.സി.എം., ഫാത്തിമ്മത്ത് അല്‍ഫൂന.സി.എച്ച്, നയന.സി.കെ.,ജിനാന്‍ ഫലൂനഹ, ജെഫിന്‍ ഹസ്സന്‍.ബിഎച്ച്.,മറിയം ശാദ്ര.എന്‍.എ. കുട്ടികളെയും, എട്ട്, ഒന്‍പത്, +1 ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും പി.ടി.എ. അനുമോദിച്ചു.അനുമോദന ചടങ്ങ് കാസറഗോഡ് ജില്ലാ പഞ്ഞായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.​എ.പ്രസിഡണ്ട് അധ്യക്ഷം വഹിച്ചു.എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ്മ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച പണം രക്ഷിതാവിന് കൈമാറി. ചടങ്ങില്‍ സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ജമാഅത്ത് സെക്രട്ടറി സി.എച്ച്.സാജു, ഹൈസ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി.കെ.വിജയന്‍, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി രാജേഷ്.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും  ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.നന്ദിയും പറഞ്ഞു.







യുദ്ധവിരുദ്ധറാലി


ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ ദുരന്തസ്മരണ പുതുക്കികൊണ്ട് എസ്.പി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് റാലി ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ സാലിമ ജോസഫ് ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.,പി.ടി.എ.പ്രസിഡണ്ട് അന്‍വര്‍ ഷെംമ്മനാട്, പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കല്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ജമാഅത്ത് സെക്രട്ടറി സി.എച്ച്.സാജു, സ്റ്റാഫ് സെക്രട്ടറി.കെ.വിജയന്‍, മുഹമ്മദ് ഷഫീല്‍, അബ്ദുള്‍ റഹ്മാന്‍.കെ., സി.എല്‍.ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.കെ.വിജയന്‍, മുഹമ്മദ് യാസര്‍സി.എല്‍.സാവിത്രി.വി. എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. 

മാത്സ് ക്വിസ്സ്

ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണിതക്വിസ്സ് മത്സരത്തില്‍ അഖില്‍ റോഷന്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂള്‍ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ അബ്ലാസ് അന്‍വര്‍ ഷെംനാട് രണ്ടാംസ്ഥാനം കരസ്ഥമാക്കി. ക്വിസ്സ് മത്സരം മധുസൂധനന്‍ എന്‍ നയിച്ചു.

ഒളിമ്പിക് ക്വിസ്സ്

ഒളിമ്പിക്സിന്റെ ആശയവും ആവേശവും കുരുന്നു മനസ്സുകളില്‍ പകരാന്‍ സ്ക്കൂള്‍ സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒളിമ്പിക്സ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ എട്ട് ഡി ക്ലാസ്സിലെ സൈനുല്‍ ആബിദ്, മുഹമ്മദാ നൗഷാദാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് ബിയിലെ മുഹമ്മദ് ഹനാന്‍ അബ്ദുള്‍ സുഹൈല്‍ ടീം രണ്ടാംസ്ഥാനവും പത്ത് ഇയിലെ സുമേഷ്.കെ.,മുഹമ്മദ് സഹദ് ടീം മൂന്നാം സ്ഥാനവും നേടി. ക്വിസ്സ് മതിസരത്തിന് മുഹമ്മ്ദ് ശഫീല്‍, കൃഷ്ണപ്രസാദ്.ഇ, ചന്ദ്രശേഖരന്‍.പി.എന്നിവര്‍ നേതൃത്വം നല്‍കി.


Thursday, August 4, 2016

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമയണക്വിസ് മത്സരത്തില്‍ ഒന്‍പത് എഫിലെ ക്ലാസ്സിലെ മുംസീറ.സി.എച്ച്.ഒന്നാം സ്ഥാനം നേടി. ഒന്‍പത് എഫിലെ തന്നെ മുബഷീറ.സി.എച്ചും പ്രണവ്.ബി.കെയും രണ്ടാംസ്ഥാനം പങ്കിട്ടെടുത്തു. എട്ട് ഡി ക്ലാസിലെ റവീന രവീന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി.മത്സരത്തിന് സന്തോഷ്കുമാര്‍.എം.എനും സതി.കെയും നേതൃത്വം നത്കി.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ അദ്ധ്യാപകര്‍ സന്ദര്‍ശിച്ചു.വീടുകളിലെ സൗകര്യം പഠന സൗകര്യം ​എന്നിവ വിലയിരുത്തുകയും പഠിക്കാനുപയോഗിക്കേണ്ട സമയത്തെക്കുറിച്ചും സമയക്രമീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദിനപത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വായനയെക്കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.

Wednesday, August 3, 2016


എസ്.പി.സി.ദിനാചരണം ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.ഉദ്ഘാടനം ചെയ്തു.ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍.എ.അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജമാ അത്ത് സെക്രട്ടറി സി.എച്ച്.സാജു മുഖ്യാതിഥിയായിരുന്നു.സീനിയര്‍ അസിസ്റ്റന്റ് സന്തോഷ്കുമാര്‍ സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ.എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസാരിച്ചു.എസ്.പി.സി.ദിനാചരണത്തോടനുബന്ധിച്ച് "ലഹരിയും വഴിതെറ്റുന്ന യുവതയും" എന്ന വിഷയത്തില്‍ പ്രബന്ധരചന മത്സരം നടത്തി.മത്സരവിജയികള്‍ക്ക്  മുഖ്യാതിഥി സി.എച്ച്.സാജു സമ്മാനം വിതരണം ചെയ്തു.സി.പി.ഒ.മുഹമ്മദ് യാസര്‍.സി.എല്‍ സ്വാഗതവും കാഡറ്റ് ലീഡര്‍ മുഹമ്മദ് നിസ്തര്‍ നന്ദിയും പറഞ്ഞു.