എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, July 31, 2014

വിദ്യാരംഗംകലാ സാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യക്വിസ്സ് മത്സരം നടത്തി.  വിജയികള്‍   എട്ട് സിയിലെ മുഹമ്മദ് നിസ്തര്‍  ഒന്നാം സ്ഥാനവും എട്ട് ഡിയിലെ അഖില്‍ റോഷന്‍ രണ്ടാം സ്ഥാനവും നേടി                    

ലോകജനസംഖ്യാദിനം


ലോകജനസംഖ്യാദിനം 

സാമുഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോകജനസംഖ്യാദിനതോടനുബന്ധിച്ച് സ്കുള്‍ വിദ്യര്‍ത്ഥികള്‍ക്കായി 'ജനസംഖ്യ ശക്തിയോ ദൗര്‍ബല്യമോ' എന്ന വിഷയത്തില്‍ ഉപന്യാസമത്സരം നടത്തി. മത്സരത്തില്‍ ഒന്നാം സ്ഥാനം പത്ത് ഡിയിലെ സൈനബത്ത് നഫ്‌ല രണ്ടാംസ്ഥാനം എട്ട് ഡിയിലെ അഖില്‍ റോഷനും മൂന്നാം സ്ഥാനം പത്ത് എച്ചിലെ ഹിസാന സര്‍വീനും നേടി. 
 സൈനബത്ത് നഫ്‌ല
 അഖില്‍ റോഷന്‍
 ഹിസാന സര്‍വീന്‍

വാര്‍ത്ത വായന മത്സരം സംഘടിപ്പിച്ചു


ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കള്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്ത വായന മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം ഒന്‍പത് എച്ചിലെ ഫാത്തിമ്മ.കെ.സി. നേടി. രണ്ടാം സ്ഥാനം പത്ത് ഡി ക്ലാസിലെ മാളവിക മാധവനും മൂന്നാം സ്ഥാനം ഒന്‍പത് എച്ചിലെ കാസിയത്ത് ജാസിറ.സി.എം നേടി
 ഫാത്തിമ്മ.കെ.സി.
മാളവിക മാധവന്‍
കാസിയത്ത് ജാസിറ.സി.എം

Thursday, July 24, 2014

ഇഫ്‌ത്താര്‍ സംഗമം


          ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ഇഫ് ത്താര്‍ സംഗമം സംഘടിപ്പിച്ചു. കുട്ടികള്‍ ഒരുക്കിയ ഇഫ്‌ത്താര്‍ സംഗമത്തില്‍ ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് ഹുസൈന്‍ സഖാഫി റംസാന്‍ ഉത്ബോധനം നടത്തി. കാസറഗോഡ് എസ്.ഐ.രാജഷ് , പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.







രാമായണപ്രശ്നോത്തരി




ജൂലായ് പതിനേഴിന് രാമായണമാസാരംഭത്തോടനുബന്ധിച്ച് രാമായണപ്രശ്നോത്തരി സംഘടിപ്പിക്കുകയും ഒമ്പത് 'എച്ചി'ലെ സൗരവ് ഒന്നാംസ്ഥാനം നേടുകയും ചെയ്തു.

Wednesday, July 23, 2014

വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം


വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം
   
വൈക്കം മുഹമ്മദ് ബഷീര്‍
     
     ജൂലായ് അഞ്ച് വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് ജൂലായ് ഏഴിന് ബഷീറിനെ കുറിച്ച് കൊളാഷ് രൂപത്തിലുള്ള ചാര്‍ട്ട് പ്രദര്‍ശനമത്സരം നടത്തി
.ഒന്നാം സ്ഥാനം ഒമ്പത് ''ക്ലാസ് നേടി.


വായനദിനം ആചരിച്ചു



വായനദിനം ആചരിച്ചു




                                                                     ജൂണ്‍ 19 പി.എന്‍. പണിക്കരുടെ ചരമദിനത്തോടുകൂടി വായനവാരാചരണം നടത്തികൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം സജീവമായി.നാടന്‍പാട്ട് മത്സരത്തില്‍ ഒമ്പതാം തരം 'എച്ച് 'ല്‍ പഠിക്കുന്ന ഗ്രീഷ്മയും സംഘവും " പൊലിക...പൊലിക..” പാടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കഥാരചനയില്‍ എട്ടാം തരം ''യിലെ ആയിശത്ത് മുബഷിറ " സ്വപ്നത്തിലെ മാലാഖ"എന്ന കഥയെഴുതിക്കൊണ്ട് ഒന്നാമതായി. തുടര്‍ന്ന് പുസ്തകാസ്വാദനക്കുറിപ്പ് മത്സരവും നടന്നു.
വായനദിനതോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം മുഹമ്മദ് ഇഷ്ത്താറും രണ്ടാം സ്ഥാനം മുഹമമദ് ഉനൈഫ് ഇബ്രാഹിം സഫ്‌വാന്‍ മുഹമ്മദ് ഹാഫീസ്  എന്നിവരും നേടി. വിജയന്‍.കെ, സൈമണ്‍..കെ, സുജാത.കെ, ഗൗരി.എം, സാഹിന.കെ.എം എന്നിവര്‍ മത്സരം നിയന്ത്രിച്ചു .

Saturday, July 19, 2014

ഉന്നത വിജയികള്‍ക്ക് അനുമോദനം

 
അനുമോദനചടങ്ങ്

  ഉന്നത വിജയികള്‍ക്ക് അനുമോദനം

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013-14 അദ്ധ്യയനവര്‍ഷത്തില്‍ എസ്. എസ്.എല്‍.സി. പരീക്ഷയിലും ഹയര്‍ സെക്കണ്ടറി പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും A+ നേടിയ വിദ്യര്‍ത്ഥികളെ അനുമോദിച്ചു.വിദ്യര്‍ത്ഥികള്‍ക്കുളള ക്യഷ് അവാര്‍ഡ് മുഖ്യഅത്ഥിതിയും കാസറഗോഡ് എം.പി.യുമായ പി.കരുണാകരന്‍ വിതരണം ചെയ്തു. ഒരു വിഷയത്തില്‍ ഒഴികെ A+ നേടിയ വിദ്യര്‍ത്ഥികള്‍ക്കുളള ഉപഹാരം സ്ക്കൂള്‍ മാനേജരും സിഡ്ക്കോ ചെയര്‍മാനുമായ സി.ടി.മുഹമ്മദലി നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വാര്‍‍‍ഡ് മെമ്പര്‍ മനാഫ്, മന്‍സൂര്‍ കുരിക്കള്‍, മാനേജ്മെന്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍, മദര്‍ പി.ടി..പ്രസിഡണ്ട് മുഹ്സീന, സ്ക്കൂള്‍ കണ്‍വീനര്‍ ബദ്യറുല്‍ മുനീര്‍, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, ഹൈസ്ക്കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി സൈമണ്‍ എ.കെ. എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.ടി..പ്രസിഡണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷം വഹിച്ചു. സ്ക്കള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ നന്ദിയും പറഞ്ഞു.