എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

About me


ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, ചെമ്മനാട്
പി.ഒ.ചെമ്മനാട്
പിന്‍- 671320
കാസറഗോഡ് വിദ്യാഭ്യാസ ജില്ല
റവന്യൂജില്ല - കാസറഗോഡ്


                 കാസറഗോഡ് പട്ടണത്തില്‍ നിന്ന് ഒന്നര കീലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ ചന്ദ്രഗിരി റോഡിന്റെ വലത് വശത്തായി സ്ഥിതി ചെയ്യുന്നു. ചെമ്മനാട് നിവാസികളുടെ വിശിഷ്യാ സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഈ പ്രദേശത്ത് ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും അത് അനുവദിച്ചു കിട്ടുന്നതിനുവേണ്ടി ഉന്നതശ്രേണികളുമായി വിശ്രമമില്ലാതെ ബന്ധപ്പെട്ടതിന്റെ പരിണ്തഫലമായി ചെമ്മനാട് ജമാഅത്ത് പ്രസിഡണ്ടിന് ഒരു ഹൈസ്ക്കൂള്‍ അനുവദിച്ചുകിട്ടി. അന്നത്തെ ജമാഅത്ത് പ്രസിഡണ്ടായിരുന്ന ജ:സി.പി.മാഹിനായിരുന്നു സ്ക്കൂള്‍ മാനേജര്‍. ചെമ്മനാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുള്ള ചെമ്മനാട്‌ ജുമാ മസ്ജിദിന്റെ കീഴില്‍ 1982 ലാണ് ചെമ്മനാട്‌ ജമാ-അത്ത് സ്കൂളിന്റെ പിറവി. 1982 ജൂണ്‍ 26ന് ചെമ്മനാട് കടവിനുസമീപമുള്ള ജമാ-അത്ത് കെട്ടിടത്തില്‍ (വൈ.എം.എ) ക്ലാസ്സുകള്‍ ആരംഭിച്ചു.ചെമ്മനടിന്റെ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ സംഭാവന നല്‍കിയ മര്‍ഹൂം സി.പി മാഹിന്‍ ആയിരുന്നു പ്രഥമ മാനേജര്‍.1983 മുതല്‍ ഇന്ന് വരെ സ്കൂളിന്റെ മാനേജറായി മുന്‍കേരള തദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ സിഡ്കോ ചെയര്‍മാനുമായ സി.ടി അഹമ്മദലി തുടരുന്നു.
               സ്ക്കൂളിന്റെ ബഹുനിലകെട്ടിടത്തിന്റെ ശിലസ്ഥാപനം 1982മാര്‍ച്ച്12ന് ശ്രീ മുഹമ്മദ്കുഞ്ഞി പട്ടേലിന്റെ അധ്യക്ഷതയില്‍ ശ്രീ സി.ടി.അഹമ്മദലി എം.എല്‍.എ.നിര്‍വഹിച്ചു.നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ താഴത്തെനിലയുടെ പണിപ്പൂര്‍ത്തീകരിക്കുകയും1983 ജുലൈ 14ന് ക്ലാസുകള്‍ വൈ.എം.എ.എയില്‍നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
                ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഇരുപത്തിമൂന്ന് ഡിവിഷനുകളിലായി ആയിരത്തിനൂറ്റിഅമ്പതിലധികം വിദ്യര്‍ത്ഥികളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ അറന്നൂറ്റിഅമ്പതിലധികം കുട്ടികളും ഈ സ്ഥാപനത്തില്‍ അധ്യായനം നടത്തുന്നു. ഹെഡ്മാസ്റ്ററടക്കം മുപ്പത്തിഎട്ടോളം അദ്ധ്യാപകരും അഞ്ച് അധ്യാപകേതര ജീവനക്കരും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഹൈയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാളടക്കം ഇരുപത്തിരണ്ട്  അദ്ധ്യാപകരും നാല് അധ്യാപകേതര ജീവനക്കരും പ്രവര്‍ത്തിക്കുന്നു.
               സ്ക്കൂളിന്റെ പുരോഗതിയില്‍ പി.ടി.എ.അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നു.ഈ സ്ഥാപനത്തിലെ പ്രഥമ പി.ടി.എ.പ്രസിഡണ്ട് പി.എം.മുഹ്‌യുദ്ദീന്‍ മാസ്റ്ററായിരുന്നു.ഇപ്പോള്‍ എം.പുരുഷോത്തമന്‍ പ്രസിഡണ്ടായുള്ള അധ്യാപ രക്ഷാകര്‍ത്തൃ സമിതി സ്ക്കൂളിന്റെ അച്ചടക്കം നിലനിര്‍ത്തുന്നതിനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കുന്നതിനായി സദാ സന്നദ്ധരാണ്.വിദ്യാഭ്യാസ പ്രോല്‍സാഹനത്തിനായി എസ്.എസ്.എല്‍.സി.പരീക്ഷയിലും ഹയര്‍സെക്കണ്ടറി പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടുന്ന കുട്ടികള്‍ക്ക് മറ്റു ക്ലാസുകളില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നു. 
                 

No comments:

Post a Comment