എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, August 27, 2019

പി.ടി.എ.ജനറൽ ബോഡി യോഗം

പി.ടി.എ.ജനറൽ ബോഡി യോഗം ബഹുമാനപ്പെട്ട ചെമ്മനാട് ജമാ-അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ മാനേജർ സി.ടി.അഹമ്മദാലി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സി.എച്ച്.റഫീക്ക് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ സാലിമജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ എക്കൗണ്ട്സ് അവതരിപ്പിച്ചു. നന്ദി രാജീവൻ.കെ.ഒ പറഞ്ഞു.





പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : ബി.എച്ച്.അബ്ദുൾ ഖാദർ
മദർ പി.ടി.എ.പ്രസിഡണ്ട് :മിസ്രിയ
വൈസ് പ്രസിഡണ്ട് : പി.എം.അബ്ദുള്ള
സെക്രട്ടറി :സാലിമ ജോസഫ്
ട്രഷറർ : രാജീവൻ കെ.ഒ
എക്സിക്യൂട്ടീവ് അംഗങ്ങൾ
അൻവർ ഷെംനാട്, തമ്പാൻ നായർ, സി.എച്ച്.റഫീക്ക്, അസീസ് ചെമ്പിരിക്ക, മുഹ്സീന, ആരിഫ, വിജയൻ.കെ., ലേഖ.പി., രജനി, സുകുമാരൻ നായർ, ജിജി, ജയശ്രീ, ഷെഫീൽ,

ഡി.ഇ.ഒ.സന്ദർശനം

ഡി.ഇ.ഒ. അക്കാദമിക്ക് സന്ദർനം നടത്തി






Wednesday, August 7, 2019

ഫിലിം ഫെസ്റ്റിവൽ

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് ഫിലിം ഫെസ്റ്റിവലും ഇൻവിറ്റേഷൻ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഡയറക്ടർ പ്രക്ഷോഭ് ബാലൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.ഒ.രാജീവൻ അധ്യക്ഷം വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എച്ച്.റഫീക്ക് മുഖ്യാതിഥിയായി പങ്കെടുത്തു. പി. പ്രീതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം ചിൽഡ്രൻ ഓഫ് ഹെവൻസ്, താരേ സമീൻ പർ, ബിച്ചബലി എന്നീ സിനിമകളും പ്രക്ഷോഭ് ബാലന്റെ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ഇൻവിറ്റേഷൻ കാർഡ് നിർമ്മാണ മത്സരത്തിലെ വിജയികളായ 10 Fലെ ഹനാനും 10D യിലെ വിഷ്ണു ഉദയും ഉദ്ഘാടകനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.






ചാന്ദ്രോത്സവം


സ്ക്കൂൾ ശാസ്ത്ര ക്ലബ്ബ് ചാന്ദ്രദിനത്തിൽ ചാന്ദ്രോത്സവം സംഘടിപ്പിച്ചു.ചാന്ദ്രോത്സവം കാസറഗോഡ് ജില്ല ശാസ്ത്ര ക്ലബ് സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. എക്സിക്യൂട്ടീവ്ച അംഗം ബി എച്ച് അബ്ദുൾ ഖാദർ , ഹെഡ്മാസ്റ്റർ കെ.ഒ.രാജീവൻ എന്നിവർ സംസാരിച്ചു. ഓൺ ദി സ്പോട്ട് കൊളാഷ് മത്സരം, സെമിനാർ, ക്വിസ് മത്സരം എന്നിവ നടത്തി. എ.കെ.ജയലക്ഷ്മി,കെ. സജ്ന, ഇ.കൃഷ്ണ പ്രസാദ്, ബിന്ദു എം എന്നിവർ നേതൃത്വം നൽകി.









Tuesday, August 6, 2019

നവീകരിച്ച ഉച്ചഭക്ഷണപുര

നവീകരിച്ച ഉച്ചഭക്ഷണ പുര










ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു




അനുമോദനം


യാത്രയയപ്പ്



ദീഘകാലം സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്ന് വിരമിക്കുന്ന സൈമൺ എ.കെയ്ക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് യാത്രയയപ്പ് നൽകി. ഹെഡ്മാസ്റ്റർ കെ.ഒ. രാജീവൻ  ഉദ്ഘാടനം നിർവഹിച്ചു സീനിയർ അസിസ്റ്റൻറ് കെ.ജെ.മേരിക്കുട്ടി സാഹിന കെ.എം. ഗൗരി എം. എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു കെ വിജയൻ അധ്യക്ഷം വഹിച്ചു കെ സുജാത സ്വാഗതം പറഞ്ഞു എസ്.എസ്. ഖദീജത്ത് ഹന്ന നന്ദി പറഞ്ഞു. സൈമൺ എ.കെ.വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു






ലോകയോഗാദിനാചരണം


എൽ.സി.സി.- എസ്.പി.സി.യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു.യോഗ പരിശീലന പരിപാടിക്ക് പി ശ്രീജിത്ത് മുഹമ്മദ് യാസിർ സി.എൽ. എന്നിവർ നേതൃത്വം നൽകി. പി.ടി.എ.എക്സിക്യൂട്ടീവ് അംഗം ബി.എച്ച്.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ. സ്റ്റാഫ് സെക്രട്ടറി കെ. വിജയൻ എന്നിവർ സംസാരിച്ചു