എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, September 22, 2016

അധ്യാപകദാനാഘോഷം

https://www.youtube.com/watch?v=Rq70a2GwScY
 
കാസറഗോഡ് റവന്യൂജില്ല അധ്യാപകദിനം



കാസറഗോഡ് റവന്യൂജില്ല അധ്യാപകദിനം വിവിധ സ്ക്കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപികമാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ജനറല്‍ കണ്‍വീനറും കാസറഗോഡ് വിദ്യാഭ്യാസ ഒാഫീസര്‍ ഇന്‍ചാര്‍ജ്ജുമായ ഡി.മഹാലിംഗേശ്വര്‍രാജ് സ്വാഗതം പറ‍‍ഞ്ഞു. തുടര്‍ന്ന് അധ്യാപികമാരുടെ സ്വാഗതഗാനം ആലപിച്ചു. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സന്ദേശം പി.ശ്രീത്ത് വായിച്ചു. ഉദുമ എം.എല്‍..കെ.കഞ്ഞുരാമന്‍ അധ്യാപകദിനം ഉദ്ഘാടനം ചെയ്തു. അധ്യാപകദിനാഘോഷ ചെയര്‍മ്മാനും കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ അധ്യക്ഷം വഹിച്ചു. മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, ബേക്കല്‍,ഹോസ്ദുര്‍ഗ്ഗ്,ചെറുവത്തൂര്‍, ചിറ്റാരിക്കല്‍ സബ്‌ജില്ലകളില്‍ നിന്നും തിരഞ്ഞടുത്ത അധ്യാപകരായ രാമചന്ദ്രനായക്ക്, ഗോപാല മണിയാണി, പുണ്ടരികാക്ഷ ആചാരി, ബി.വി.കണ്ണന്‍, ബാലകൃഷ്ണന്‍ ചാത്തമത്ത്, അപ്പുക്കുട്ടന്‍ അടിയോടി, കേശവന്‍ നായര്‍ എന്നിവരെ ഗുരുവന്ദനം പരിപാടിയിലൂടെ കാസറഗോഡ് എം.എല്‍..എന്‍..നെല്ലിക്കുന്ന് ഷാളും ഉപഹാരവും നല്‍കി ആദരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ കെ.വിജയന്‍ ആദരവിന് അര്‍ഹരായ അധ്യാപകരെ പരിചയപ്പെടുത്തി. സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി, ജില്ല വിദ്യാഭ്യാസ സ്‌റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈഫൂജ ടിച്ചര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം സജിത രാമകൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍, ഹോസ്ദുര്‍ഗ്ഗ് ഡി...കെ.പി.പ്രകാശ്കുമാര്‍, കുമ്പള എ...കൈലാസമൂര്‍ത്തി, പി.ടി..പ്രസിഡണ്ട് അന്‍വര്‍ ഷെംമ്മനാട്, ജമാ-അത്ത് ജനറല്‍ സെക്രട്ടറി സി.എച്ച് അബ്‍ദുള്‍ ലത്തീഫ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍, ജില്ലാപഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ താജുദ്ദീന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഷാസിയ.സി.എം. മഞ്ചേശ്വര്‍ എ...എന്‍.നന്ദികേശന്‍, കാസറഗോഡ് എ...രവീന്ദ്രനാഥ്, ബേക്കല്‍ എ...കെ.ശ്രീധരന്‍, ഹോസ്ദുര്‍ഗ്ഗ് എ...കെ.വി.പുഷ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ..നന്ദി പറഞ്ഞു.


കാലിഡോസ്കോപ്പ് എന്ന് നാമകരണം ചെയ്ത അധ്യാപകരുടെ ചിത്രരചന സംസ്ഥാന അവാര്‍ഡ് ജേതാവും ബി..ആര്‍.എച്ച്.എസ്സ്.എസ്സിലെ അധ്യാപകനുമായ കെ.രവി ഉദുമ എം.എല്‍..കെ.കുഞ്ഞിരാമന്റെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഉദ്ഘാടനചടങ്ങിന് ശേഷം വിവിധ വിധ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ സംഘനൃത്തം, ഭരതനാട്യം, വയലിന്‍ വായന, ഗാനാലാപനം, യക്ഷഗാന പദങ്ങളുടെ അവതരണം, ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറിയിലെ അധ്യാപികമാരുടെ സംഘഗാനവും നടന്നു. മാനേജ്മെന്റിന്റെയും പി.ടി..കമ്മിറ്റിയുടെയും എച്ച്.എം.ഫോറവും എല്ലാവിധ സഹായസഹകരണവും നല്‍കി.







Saturday, September 10, 2016

സ്‍പോര്‍ട്സ് ക്ലബ്ബ് മാഗസിന്‍

 സ്‍പോര്‍ട്സ് ക്ലബ്ബ് മാഗസിന്‍ മികവ് ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ കഴി‍‍ഞ്ഞ വര്‍ത്തെ സംസ്ഥാന ജൂനിയര്‍ വോളിബോള്‍ താരം മുഹമ്മദ് സയ്യിദ് സാദത്തിന് നല്‍കി
പ്രകാശനം ചെയ്യുന്നു

സ്‍പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍


പ്രസിഡണ്ട്   - മുഹമ്മദ് സയ്യദ് സാദത്ത്
വൈസ് പ്രസിഡണ്ട് - റെജീന.സി.ടി.
ജനറല്‍ സെക്രട്ടറി - നാസില്‍.സി.എല്‍.
ജോയിന്റ് സെക്രട്ടറി - ആയിഷ
ട്രഷറര്‍ - അബ്ലാസ് മുഹമ്മദ് ഷെമ്മനാട് , സാഹിറ
സ്‌പേര്‍ട്സ് & ഗെയിംസ് കോര്‍ഡിനേറ്റര്‍ - അനസ്, നാസിക്ക്, അന്‍ഷദ്

സ്‌പോര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം

ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സപോര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജമാ അത്ത് ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്‍ദുള്‍ ലത്തീഫ് നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, സ്റ്റ്ഫ് സെക്രട്ടറി കെ.വിജയന്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ഗംഗാധരന്‍, സി.എല്‍.മുഹമ്മദ് യാസര്‍,എം.ബിന്ദു,മുഹമ്മദ് ഷെഫീല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.സ്‌പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്വാഗതവും ആയിഷ അരീബ നന്ദിയു പറഞ്ഞു.