എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, August 31, 2014

കാസറഗോഡ് സബ്‌ജില്ല ബാഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍  ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിന് ഇരട്ടകിരീടം
സീനിയര്‍ ഗേള്‍സ് വിഭാഗം ബാഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ടീം സാമിയ കുരിക്കള്‍, മെഹജബിന്‍ മുഹമ്മദ്ക്കുഞ്ഞി,ഖദീജത്ത് അഫ്ന,നഫീസത്ത് ഫര്‍ഹാന, ഫാത്തിമത്ത് മുബഷീറ ഷബ്നം

 ജൂനിയര്‍ ഗേള്‍സ് വിഭാഗം ബാഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ടീം റെജിന.സി.ടി.,ഫാത്തിമത്ത് സജിനിയ,റാബിയത്ത് അതബിയ, ആയിഷ അരീബ, 

സീനിയര്‍ ഗേള്‍സ് വിഭാഗം ബാഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേട്യ ടീം

Monday, August 25, 2014

സഞ്ചാരി
   നടന്ന് നടന്ന് അയാള്‍ക്ക് കാലടികള്‍ കുഴഞ്ഞു.റോഡുകളും ഇടവഴികളും അവസാനിച്ചപ്പോള്‍ അയാള്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ ഇരുന്നു.കൈയ്യിലെ ചെമ്പ്പാത്രത്തിനകത്തേക്കയാള്‍ നോക്കി.ഇന്നധികമൊന്നും തടഞ്ഞില്ല.പള്ളിമുറ്റങ്ങളും അമ്പലമുറ്റവുമെല്ലാം ഇന്ന് വിജനമായിരുന്നു.വന്നവര്‍ പോലും തങ്ങളെ ശ്രദ്ധിക്കാതെ സ്വന്തം കൂടുകളിലേക്ക് ചേക്കേറാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.മഴയല്ലെ മഴ...........!
         സമയം സന്ധ്യയോടടുത്തിരുന്നു.അയാള്‍ എഴുന്നേറ്റ് നടത്തം തുടര്‍ന്നു. പക്ഷികളെല്ലാം അസ്തമയ സൂര്യന്റെ ചൂടുപറ്റ് തങ്ങളുടെ വീടുകള്‍ ലക്ഷ്യമാക്കി പറന്നു.നിരത്തുകള്‍ വിജനമായി. എങ്കിലും ചിലയിടങ്ങളില്‍ ചിലര്‍ കൂട്ടം കൂടി നില്‍പ്പുണ്ട്. "അതാ തന്റെ കൊട്ടാരം......!കടക്കാരന്‍ ഇന്ന് നേരത്തേ കടയടച്ചല്ലോ.... ഭാഗ്യം തനിക്കിന്ന് നേരത്തേ കൂടണയാം. അയാള്‍ എന്നും ആ കടത്തിണ്ണ ഒഴിഞ്ഞുകിട്ടാനായി കാത്തിരിക്കാറുണ്ടായിരുന്നു.... കടക്കാരന് തന്റെ സാമ്രാജ്യത്തില്‍ അതിക്രമിച്ച് കയറുന്ന ഒരു നുഴഞ്ഞ് കയറ്റകാരനായിരുന്നു അയാള്‍. പഴിയും ചീത്തപറച്ചിലും തുടര്‍ന്നാണ് കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ തുടങ്ങിയത്.
        അയാളൊന്ന് തലചായ്ക്കാന്‍ ആഗ്രഹിച്ചു. തണുപ്പ് അന്തരീക്ഷത്തെ നിശ്ചലമാക്കിയിരുന്നു.പതിയെ മഞ്ഞുതുള്ളികള്‍ ഭൂമിയെ ചുംബിച്ചുതുടങ്ങി. പിന്നെ അതൊരു ആലിംഗനമായി. പിന്നീടതൊരു കൂടിചേരലായി.... നനഞ്ഞമണ്ണിന്റെ നറുമണം അന്തരീക്ഷത്തെ മുഖരിതമാക്കി. തന്റെ ഏക സമ്പാദ്യമായിരുന്ന ആ കമ്പിളിപുതപ്പ് അയാള്‍ തന്നിലേക്ക് ചേര്‍ത്തു. വിശന്ന വയറിന്റെ ഞരക്കങ്ങള്‍ക്കിടയിലും അയാള്‍ മയക്കത്തെ കാത്തിരുന്നു.... വിജനനിരത്തും നിശ്ചലമായ സമൂഹവും മഴ തന്റെ സ്നേഹലാളനകള്‍ ഭൂമിയിലേക്ക് ചൊരിഞ്ഞുകൊണ്ടേയിരുന്നു. എങ്ങുനിന്നറിയില്ല, അപ്പോള്‍ കടക്കാരന്റെ സാമ്രാജ്യത്തില്‍ ക്ഷണിക്കപ്പെടാതെ ഒരതിഥി എത്തി... ഹാ...! അയാള്‍ക്ക് ചിരിപ്പൊട്ടി....
       സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്. ഷര്‍ട്ടും പാന്റ്സും ഒപ്പം ടൈയും. ആകെ നനഞ്ഞ് വശം കെട്ടിട്ടുണ്ട്.കൈയ്യില്‍ ഒരു നീല ബുക്ക്. അല്ലല്ല, നിങ്ങലെന്താ അതിനെ പറയുക,ങാ...!ഫയല്‍...! ഒരു നീല ഫയല്‍.
       അയാളുടെ കണ്ണുകളെ ഉറക്കം തഴുകാന്‍ തുടങ്ങിയിരുന്നു. തുന്നികൂട്ടലുകള്‍ നിറഞ്ഞ കമ്പിളിക്കുളളിലൂടെ അരിച്ചെത്തുന്ന കുളിരിനെ അയാള്‍ ആശ്ലേഷിച്ചു. മഴത്തുളളികള്‍ കാറ്റിന്റെ കാപിടിച്ച് ദിശമാറിക്കളിച്ചു. ചിലതയാളുടെ മുഖത്തേക്ക് തെറിച്ച് വീണു. അത് അയാളുടെ മനം കുളിര്‍പ്പിച്ചു.
       "ഹൊ! നാശം പിടിച്ച മഴ,ഇതിനിപ്പോഴാണോ പെയ്യാന്‍ കണ്ടത്,ആകെ നനഞ്ഞ് കുളിച്ചു. ഇനിയെപ്പോഴാണാവോ വീട്ടിലെത്താന്‍ കഴിയുക. നാശം." ആ ചെറുപ്പക്കാരന്റെ പിറുപിറുക്കലിനിടയില്‍ അയാളുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു.മഴ ഒന്ന് ശക്തിയായി പെയ്‌തു.... അയാള്‍ കണ്ണടച്ചു. അപ്പോഴും അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ആയിഷത്ത് ജസീല

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം


Friday, August 22, 2014

കഥ

കവിതകള്‍


ഒരു വളപ്പൊട്ടുണ്ടെന്റെ കൈയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും

കുഞ്ഞുണ്ണിമാഷ്

Tuesday, August 19, 2014

നവീകരിച്ച കഞ്ഞിപുര



നവീകരിച്ച കഞ്ഞിപുരയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമനും പി.ടി.എ.വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാനും ചേര്‍ന്ന് നിര്‍വഹിച്ചു. ഹെഡ്മസ്‌റ്റര്‍ രാജീവന്‍.കെ.ഒ.സംബന്ധിച്ചു.

Monday, August 18, 2014

സി.വി.രാമന്‍ ഉപന്യാസ മത്സരം

സി.വി.രാമന്‍ ഉപന്യാസ മത്സരത്തില്‍ അഖില്‍ റോഷന്‍ അബുബക്കറിന് ഒന്നാം സ്ഥാനം

സ്ക്കൂള്‍തല സി.വി.രാമന്‍ ഉപന്യാസ മത്സരത്തില്‍ എട്ട് ഡി ക്ലാസിലെ അഖില്‍ റോഷന്‍ അബുബക്കറിന് ഒന്നാം സ്ഥാനം.ഗൗതം ജി.നായര്‍ രണ്ടാം സ്ഥാനവും നേടി. മത്സരം ശ്രീവിദ്യ.എന്‍.എം, ബിന്ദു.എം,എ.കെ.ജയലക്ഷമി,വി.സൂധ എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു

ചാന്ദ്രദിന പ്രശ്‌നോത്തരി

ശാസ്ത്രക്ലെബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാന്ദ്രദിന പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്‍പത് എച്ച് ക്ലാസിലെ സൗരവ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം ഒന്‍പത് എച്ചിലെ സോണി ജോണും നേടി.

Saturday, August 16, 2014

സ്വാതന്ത്ര്യദിന പരിപാടികള്‍



68മത് സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.



ഹെഡ്‌മാസ്‌റ്റര്‍ കെ..രാജീവന്‍ പതാക ഉയര്‍ത്തി.

പി.ടി..പ്രസിണ്ട് എം.പുരുഷോത്തമന്‍ അദ്ധ്യക്ഷം വഹിച്ചു.

 പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതം പറഞ്ഞു.

 ചടങ്ങില്‍ മുഖ്യഅതിഥിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ അബ്ദുള്‍മനാഫ്.സി..സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്ക്കൂള്‍ കണ്‍വീനര്‍ ബദ്ദറുല്‍ മുനീര്‍, സീനിയര്‍ അസിസ്‌റ്റന്റ് ജയലക്ഷമി.വി.വി.,ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്‌റ്റാഫ് സെക്രട്ടറി ജിജി തോമസ്, പൂര്‍വ്വവിദ്യര്‍ത്ഥി ഗോകുല്‍ ജി.നായര്‍, സ്വാതന്ത്ര്യദിന ആശംസാപ്രസംഗം നടത്തി.



ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. ഉജ്ജ്വല, അന്‍ഞ്ജല എന്നിവര്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
 
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ-നാഗസ്സാക്കി-സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി കൈയ്യെഴുത്ത് മാഗസിന്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം 9ഡി ക്ലാസും രണ്ടാം സ്ഥാനം 10ഡി ക്ലാസും മൂന്നാം സ്ഥാനം 8ഡി ക്ലാസും കരസ്ഥമാക്കി. വിജയികള്‍ക്കുളള സമ്മാനം മുഖ്യഅതിഥി അബ്ദുള്‍ മനാഫ്.സി..വിതരണം ചെയ്തു.

കൈയ്യെഴുത്ത് മാഗസിന്റെ പ്രദര്‍ശനം സ്ക്കൂള്‍ കണ്‍വീനര്‍ ബദ്ദുറുല്‍ മുനീര്‍ നിര്‍വഹിച്ചു.പി.ടി..കമ്മിറ്റി അംഗം അന്‍വര്‍ ഷെമ്മനാട്,ഹെഡ്‌മാസ്‌റ്റര്‍ കെ..രാജീവന്‍,സാമൂഹ്യശാസ്ത്ര അദ്ധ്യാപിക കെ.സുജാത, സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്പോണ്‍സര്‍ കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള സംഖ്യാപരമായ അറിവുകളുടെ പ്രശ്‌നോത്തരി നടത്തി.ഗണിതശാസ്‌ത്ര അദ്ധ്യപകന്‍ എന്‍.മധുസൂതനന്‍ പ്രശ്‌നോത്തരി നയിച്ചു. കെ.ജെ.മേരിക്കുട്ടി,വി.സുധ,കെ.ഗീതാബായി,പി.പ്രീതി,.കെ.ജയലക്ഷമി എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ അബ്ലാസ് മുഹമ്മദ് ഷെമ്മനാട് (VIII എ), സൗരവ് .കെ(IX എച്ച്), അഖില്‍ റോഷന്‍ അബൂബക്കര്‍ (VIII ഡി) എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് പ്രശ്‌നോത്തിരി സംഘചിപ്പിച്ചു.പ്രശ്‌നോത്തിരി ചന്ദ്രശേഖരന്‍.പി.പി. നയിച്ചു.


എസ്.പി.സി.കുട്ടികള്‍ക്കായി "എങ്ങനെ പഠിക്കണം എന്ത് പഠിക്കണം" എന്ന വിഷയത്തില്‍ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു. പൂര്‍വ്വവിദ്യര്‍ത്ഥിയും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യര്‍ത്ഥിയുമായ ഗോകുല്‍ ജി.നായര്‍ നയിച്ചു.




സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പി.ട്ടി.എ.കമ്മിറ്റിയുടെ വക പായസ വിതരണം നടത്തി. പായസവിതരണത്തിന് എ.ശ്രീകുമാരി,റംല.എം,കെ.സതി എന്നിവര്‍ നേത്യത്വം നല്കി.



Wednesday, August 13, 2014

ക്ലാസ് പി.ടി.എ.യോഗം


പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ യോഗം സ്ക്കൂള്‍ ഒഡിറ്റോറിയത്തില്‍ ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 2.30ന് വിളിച്ചുചേര്‍ത്തു. യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം മനാഫ് ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മാസ്‌റ്റര്‍ സ്വാഗതം പറഞ്ഞു. സ്ക്കൂള്‍ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ കുരിക്കള്‍ അദ്ധ്യക്ഷം വഹിച്ചു.മദര്‍ പി.ടി.എ.പ്രസിഡണ്ട് മുഹ്സീന എന്നിവര്‍ സംസാരിച്ചു. ഗീത.കെ, ലേഖ.പി, സജിത.പി.യു.,സുധ.വി., സൈമണ്‍.എ.കെ.,അശോകന്‍ നായര്‍, ജയലക്ഷമി.എ.കെ.,ബിന്ദു.എം. എസ്.ആര്‍.ജി.കണ്‍വീനര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.