എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, April 6, 2023

 



പഠനോത്സവം 2022-23


 
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ചെമ്മനാട് പഠനോത്സവം 2022-23

2022 - 23 അധ്യായനവർഷം വിദ്യാർത്ഥികൾ പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച മികവുകളുടെ പ്രദർശനവും അവതരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയ ശ്രേയസ്സ് നമ്പ്യാർക്ക് ഉപഹാരം നൽകുകയും ചെയ്തു . 


മുഖ്യാതിഥിയായ ചെമ്മനാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ സി ടി അഹമ്മദാലി എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. 






വിശിഷ്ടാതിഥി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ എൻ എ കേരള സ്കാട്ട്സ് & ഗൈഡ്സ് രാജ്യപുരസ്ക്കാർ ജേതാക്കൾക്കുള്ള ഉപഹാരം നൽകി സംസാരിച്ചു. 











മികവുകളുടെ പ്രദർശന ഹാളിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്  നിർവഹിച്ചു


 പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ യൂണിഫോമുകളും പാഠപുസ്തകങ്ങളുടെയും സ്വീകരിച്ച് സംസാരിച്ചു.









സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച് മദർ പി ടി എ പ്രസിഡണ്ട് മുഹസീനഅക്കാദമിക്ക് ചുമതല നിർവഹിക്കുന്ന അബ്ദുൾ ഖാദർ ബി എച്ച് ശ്രീ എം എം മുനീർ സ്റ്റാഫ് സെക്രട്ടറിമാരായ ജിജി തോമസ് മധുസൂദനൻ എൻ പി ടി എ പ്രസിഡണ്ട് അബ്ദുല്ല പി എം അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സബ്ജക്ട് കൗൺസിൽ കൺവീനർ സുധ വി നന്ദിപറഞ്ഞു