എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, July 27, 2022

നിയമപാഠം ക്ലാസ്


 നിയമപാഠം ക്ലാസ് സംഘടിപ്പിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കുള്ള നിയമ പാഠപുസ്തക വിതരണവും നിയമ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  കാസററോഡ് സബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ് സെക്രട്ടറിയുമായ ശ്രീ ബി കരുണാകരൻ കുട്ടികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. നിയമപാഠ പുസ്തകത്തിന്റെ വിതരണവും സബ്ജഡ്ജ് ബി കരുണാകരൻ നിർവഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, പി ടി എ വൈസ് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ നന്ദിയും പറഞ്ഞു

ഉദ്ഘാടനം ബി കരുണാകരൻ കാസററോഡ് സബ് ജഡ്ജ്

മുഖ്യാതിഥി ബദറുൽ മുനീർ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

അധ്യക്ഷൻ പി എം അബ്ദുള്ള പി ടി എ പ്രസിഡണ്ട്











MOON DAY CELEBRATION

 


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

 

ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി  2022 - 23 വർഷത്തെ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹോസ്ദുർഗ്ഗ് എ ഇ ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ നിർവഹിച്ചു. വിവിധ ഭാഷകളിലെ വൈവിദ്ധ്യങ്ങളെക്കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളിലുടെ കുട്ടികളിലൂടെ സാധ്യമാവുന്ന ശേഷി വികസനത്തെക്കുറിച്ചും എ ഇ ഒ കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികളുമായും സംവദിച്ചും കുഞ്ഞുവർത്തമാനങ്ങളുമായി മുന്നറിയ ഉദ്ഘാടന പരിപാടി ഏറെ ഹൃദ്യമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്  മുഖ്യാതിഥിയായും ചെമ്മനാട് ജമാ അത്ത് സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച് വിശിഷ്ടാതിഥിയായും പങ്കെടുത്തു. ചെമ്മനാട് ജമാ അത്ത് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ ബോബി ജോസഫ് മദർ പി ടി എ പ്രസിഡണ്ട് മദർ പി ടി എ പ്രസിഡണ്ട് മുഹസീന എന്നിവർ ആശംസാപ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബ് കൺവീനർമാർ നേതൃത്വം നൽകി

ഉദ്ഘാടനം : ഹോസ്ദുർഗ്ഗ് എ ഇ ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ 

സ്വാഗതം കെ വിജയൻ 

അധ്യക്ഷൻ പി എം അബ്ദുള്ള പി ടി എ പ്രസിഡണ്ട്

വിശിഷ്ടാതിഥി റഫീഖ് സി എച്ച്  സ്ക്കൂൾ കൺവീനർ

മുഖ്യാതിഥി അമീർ പാലോത്ത് ചെമ്മനാട് പഞ്ചായത്ത് മെമ്പർ 

പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ ബോബി ജോസ്

 നന്ദി മധുസൂദനൻ എൻ സ്റ്റാഫ് സെക്രട്ടറി


കേരള ചരിത്ര ക്വിസ്


 

കൊവിഡ് പ്രതിരോധ കുത്തിവെപ്പ്

 ചട്ടഞ്ചാൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെആഭിമുഖ്യത്തിൽ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ കായിഞ്ഞി ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ലളിത, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്മാരായ ശോഭ,ദീപ, അനുപ്രിയ,സാഹിന,അനീഷ,രഞ്ജിനി,അനിത, അലീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജിതിൻ, ആശാവർക്കർമാരായ ആശാലത,സുബൈദ, ബിന്ദു,ലീലാവതി, ലീല,അനിത, ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള വൈസ് പ്രസിഡണ്ട് തമ്പാർ നമ്പ്യാർ പി ടി എ അംഗങ്ങളായ മിസ്‌രിയ എൻ എ, ബഷീർ മരബയൽ, നൈമ, പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, ഹെഡ്മാസ്ട്രർ കെ വിജയൻ എന്നിവർ നേതൃത്വം നൽകി.










Knowledge Fest 21-22


 "Knowledge Fest 21-22" SPC ജില്ലാതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ നമ്മുടെ C J ടീം എം എൽ എ ഇ ചന്ദ്രശേഖരനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

വിബിന K 10 D

ഷഹബാസ് അഫ്സൽ 9 F

ശ്രേയസ് നമ്പ്യാർ 9 C



എസ്. പി. സി യെ പരിചയപ്പെടാം

 

ജൂനിയർ ബാച്ചിന്റെ " എസ്. പി. സി യെ പരിചയപ്പെടാം " പരിപാടി ഹെഡ്മാസ്റ്റർ ശ്രീ :കെ . വിജയൻ ഉൽഘാടനം ചെയ്യുന്നു.


ചിരി മെന്റെർ ആയിശ നാസിബ SPC യെ പരിചയപ്പെടുത്തുന്നു.


ക്ലാസ് പി ടി എ യോഗം

 

എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ രക്ഷകർത്താക്കളുടെ മാത്രം യോഗം വിളിടച്ചു ചേർത്തു. യൂണിഫോം ,അച്ചടക്കം, ഉച്ചഭക്ഷണം,Morning class,  ലഹരി മുക്ത വിദ്യാലയം, മൊബൈൽ ഫോണിന്റെ ഉപയോഗം, പ്രതിരോധകുത്തിവെപ്പ്, എന്നി വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. മാനേജ്മെന്റ് , പി ടി എ പ്രതിനിധികൾ പങ്കെടുത്തു.

ലഹരിക്കെതിരെ ബോധവത്കരണവുമായി യു-ടേൺ

ഉദ്ഘാടനം : ബേക്കൽ സബ്ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ

 കാസറഗോഡ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും കേരള സർക്കാർ ചിരി പദ്ധതിയും കാസറഗോഡ് കേന്ദ്രീകരിച്ച് മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ലിവ്' ടു സ്മൈലും സഹകരിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന U TURN ലഹരിവിരുദ്ധ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നു. സ്ക്കൂൾ മാനേജർ സി ടി അഹമ്മദലിയുടെ അധ്യക്ഷതയിൽ ബേക്കൽ സബ്ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ, ADNO എസ് പി സി കെ ശ്രീധരൻ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള എന്നിവർ സംസാരിച്ചു. നിർമ്മൽ കുമാർ സ്വാഗതവും ഹെഡ് മാസ്റ്റർ വിജയൻ കെ നന്ദിയും പറഞ്ഞു. സൈക്കോളജിസ്റ്റ് ഐശ്വര്യ കെ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.



അധ്യക്ഷൻ: സി ടി അഹമ്മദലി




പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള 

പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ 

ഹെഡ് മാസ്റ്റർ വിജയൻ കെ 

ADNO എസ് പി സി കെ ശ്രീധരൻ 

ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ