എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 24, 2023

ലഹരി വിരുദ്ധ ശൃംഖലതീർത്ത് ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ

 


*ലഹരി വിരുദ്ധ ശൃംഖലതീർത്ത് ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ*
ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്റെ സമാപന ദിവസമായ നവംബർ1ന് കുട്ടികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ശൃംഖല രൂപീകരണവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടി സ്ക്കൂളിൽ സംഘടിപ്പിച്ചു. ചന്ദ്രഗിരിപാലം മുതൽ 4കീലോ മീറ്റർ വരെയാണ് ലഹരിവിരുദ്ധ ശൃംഖല ഒരുക്കിയത്. അഡീഷണൽ എസ് പി പി കെ രാജു പ്രതീകാത്മ ലഹരി ഉത്പ്പന്നങ്ങളെ കത്തിച്ചു കൊണ്ട് ഉദ്ഘാടനം നടത്തി. സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഫ്ലാഷ് മോബും ജെ ആർ സി സ്കിറ്റും അവതരിപ്പിച്ചു.
ലഹരിവിരുദ്ധ ശൃംഖലയിൽ അഡീഷണൽ എസ് പി പി കെ രാജു, സ്ക്കൂൾ മാനേജർ സി ടി അഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു, മാനേജ്മെന്റ് പ്രതിനിധികൾ, പി ടി എ കമ്മിറ്റി പ്രതിനിധികൾ എന്നിവർ അണിചേരുന്നു. സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും എ സി പി ഒ അബ്ദുൾ സലീം ടി ഇ നന്ദിയും പറഞ്ഞു.
 
 






 
 
 
 
 
 
 
 
 
 
 
 
 
 

No comments:

Post a Comment