എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, November 20, 2018

സ്‌പോര്‍ട്‌സ് റൂം ഉദ്ഘാടനം


സ്‌പോര്‍ട്‌സ് റൂമിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ.ഒ.നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് റഫീക്ക് സി.എച്ച്. വിജയന്‍.കെ., മധുസൂധനന്‍.എന്‍.,രേഖ.പി. എന്നിവര്‍ സംസാരിച്ചു. ഷെഫീക്ക് സ്വാഗതവും ഹനാനന്‍ നന്ദിയും പറഞ്ഞു.







മെഡിക്കല്‍ ക്യാമ്പ്

എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദല, പി.ടി.എ.പ്രസിഡണ്ട് സി.എച്ച്.റഫീക്ക്, അബ്‌ദുള്‍ ഖാദര്‍, നൗഷാദ് ആലിച്ചേരി, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, അന്‍വര്‍ ഷെമ്മനാട് എന്നിവര്‍ സന്ദര്‍ശിച്ചു






Monday, November 19, 2018

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍അധ്യാപകനും കാസറഗോഡ് സി ഐയുമായ അബ്‌ദുള്‍ റഹിം നിര്‍വഹിച്ചു. ചടങ്ങില്‍ മന്‍സൂര്‍ കുരിക്കള്‍, ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ ഒ വിജയന്‍ കെ, സുജാത കെ എന്നിവര്‍ സംബന്ധിച്ചു.



ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ ഒ നിര്‍വഹിച്ചു. സജിത പി യു, വിജയന്‍ കെ മധുസൂധനന്‍ എന്‍ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു





അറബിക്ക് ക്ലബ്ബ് ഉദ്ഘാടനം

അറബിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ ഒ നിര്‍വഹിച്ചു. യാസിര്‍ സി എല്‍, റംല എം, അബ്ദുള്‍ സലീം എന്നിവര്‍ സംബന്ധിച്ചു.


ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം

ശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം ഹയര്‍സെക്കണ്ടറി അധ്യാപകനായ ഡോ.സുകുമാരന്‍ നായര്‍ നിര്‍വഹിച്ചു. സജ്‌ന കെ സ്വാഗതം പറഞ്ഞു. ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ ഒ അധ്യക്ഷം വഹിച്ചു. നൗഷാദ് ആലിച്ചേരി, മധുസൂധനന്‍ എന്‍ വിജയന്‍ കെ അശോകന്‍നായര്‍ മദര്‍ പി ടി എ പ്രസിഡണ്ട് എന്നിവര്‍ പ്രസംഗിച്ചു







Sunday, November 18, 2018

ക്വിറ്റ് ഇന്ത്യാ ദിനാഘോഷം 2018

ക്വിറ്റ് ഇന്ത്യാ ദിനാഘോഷം
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ ദിനാഘോഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ.സന്തോഷ് പനയാൽ നിർവഹിച്ചു. പി ടി എ . പ്രസിഡണ്ട് ശ്രീ റഫീക്ക് സി.എച്ച് അധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.രാജീവൻ കെ.ഒ.സ്വാഗതവും ക്ലബ് സ്പോൺസർ സുജാത കെ. നന്ദിയും പറഞ്ഞു. സ്ക്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി ആശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധിതരായവരെ സംരക്ഷിക്കുന്നതിന് ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത കാസറഗോഡ് ജില്ലയ്ക്ക് AlIMS അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കൂട്ടം പോസ്റ്റ് കാർഡ് പ്രധാനമന്ത്രിക്ക് അയച്ചു. പരിപാടിക്ക് വിജയൻ കെ.,വി.വി.രജിത, സാഹിന കെ.എം.ഗീത .കെ, ഗൗരി .എം എന്നിവർ നേതൃത്വം നൽകി. പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങളും സാമൂഹ്യശാസത്രം അംഗങ്ങളും പങ്കെടുത്തു