എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, December 5, 2016

എന്‍.എസ്.എസിന്റെ കാരുണ്യ പ്രവര്‍ത്തനം


എസ്.പി.സി. എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തനം


എസ്.പി.സി. എന്‍.എസ്.എസ്.യൂണിറ്റിന്റെ സംയുക്ത സംരംഭമായ ജൈവ ടെറസ്.കൃഷി. ​മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പി.ടി.എ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

Monday, October 24, 2016

സ്ക്കൂള്‍ കായിക മേള





സയന്‍സ് ക്വിസ് മത്സരം



ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


ഇക്കോ ക്ലബ്ബ് ചന്ദ്രഗിരിപുഴയോരത്ത് കണ്ടെല്‍ ചെടി നട്ടിപിടിപ്പിച്ചു.സാഹില കെ.എം നേതൃത്വം നല്‍കി

സേവനവാരം


എന്‍.സി.സി. സ്‍കൗട്ട് & ഗൈഡ് , ജുനിയര്‍ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ക്കൂളും പരിസരവും ശപചീകരിച്ചു.

Tuesday, October 4, 2016

പി.ടി.എ.ജനറല്‍ ബോഡി യോഗം



ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പി.ടി..ജനറല്‍ ബോഡി യോഗം 2016 സെപ്‌റ്റംബര്‍ 24ന് സ്ക്കൂള്‍ ഒാഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദാലി ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.. പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ചു. വാര്‍ഡ് അംഗം ഷാസിയ.സി.എം., പി.ടി..വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള
ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വച്ച് മംലാപുരം സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ പി.എച്ച്.ഡി.ബിരുദം നേടിയ ഡോ.സുകുമാരന്‍ നായരെയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ന്യൂക്ലിയര്‍ ഫിസികിസില്‍ പി.എച്ച്.ഡി.ബിരുദം നേടിയ ബോബി ജോസിനെയും അനുമോദിച്ചു.ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ നന്ദി പറഞ്ഞു. യോഗത്തില്‍ വച്ച് 2015-16ത്തെ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.2016-17 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍


പ്രസിഡണ്ട്                          .ബി.മുനീര്‍
വൈസ് പ്രസിഡണ്ട്           മന്‍സൂര്‍ കുരിക്കള്‍
സെക്രട്ടറി                       സാലിമ ജോസഫ്
ഖജാഞ്ചി                        രാജീവന്‍.കെ..
മദര്‍ പി.ടി.എ പ്രസിഡണ്ട് : മറിയംബി

സമിതി അംഗങ്ങള്‍
ഇഖ്ബാല്‍.സി.എല്‍.
അന്‍വര്‍ ഷെംനാട്
മുസ്‌തഫ.സി.എം
അബ്‌ദുള്‍ റഹ്‌മാന്‍.കെ.
ഗംഗാധരന്‍ നായര്‍
ഹനീഫ
മുഹമ്മദ് ചെമ്പിരിക്ക
അസീസ് ചെമ്പിരിക്ക
വിജയന്‍.കെ.
സന്തോഷ്‌കുമാര്‍.എം.എന്‍
സുകുമാരന്‍ നായര്‍
രാജേഷ്.ആര്‍.
ബിന്ദു.എം.
സീമ.കെ.
ശ്രീജിത്തി.പി.
സ്വപ്ന രാമചന്ദ്രന്‍
മുഹമ്മദ് ഷെഫീല്‍
മുകുന്ദന്‍.പി.കെ. 

Sunday, October 2, 2016

എസ്.പി.സി. ഒാണം ത്രിദിന ക്യാമ്പ്


ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ എസ്.പി.സി. ഒാണം ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദാലി നിര്‍വഹിച്ചു. പി.ടി..വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷം വഹിച്ചു. ജമാ-അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്ദുള്‍ ലത്തീഫ് സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള.ജമാ അത്ത് സെക്രട്ടറി സി.എച്ച്.സാജു സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ സ്വാഗതം പറഞ്ഞു.സി.പി..മുഹമ്മദ് യാസര്‍ നന്ദി പറ‍ഞ്ഞു.
 ്യാമ്പിന്റെ ഭാഗമായി കാസറഗോഡ് വാര്‍ത്തയുമായി സഹകരിച്ച് ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. കാസറഗോഡ് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ കൂട്ടായ്മയില്‍ നിരവധിപേര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ ലഘുലേഖയും വാഹനങ്ങള്‍ക്ക് പതിക്കാനുള്ള സ്റ്റിക്കറും സ്‌റ്റാഫ് സെക്രട്ടറി കെ.വിജയന്‍ അഡീഷണല്‍ പോലീസ് ഒാഫീസര്‍ വി.സാവിത്രിക്ക് നല്‍കി പ്രകാശനം ചെയ്തു.

 ലഹരി വിരുദ്ധപ്രതിജ്ഞ സി.പി..മുഹമ്മദ് യാസര്‍ ചെല്ലിക്കൊടുത്തു. എസ്.പി.സി. ജില്ലാ അഡീഷണല്‍ നോഡല്‍ ഒാഫീസര്‍ കെ.രവി നേതൃത്വം നല്‍കി.കാസറഗോഡ് വാര്‍ത്ത് എഡിറ്റര്‍ മുജീബ് കാസറഗോഡ്, ന്യൂസ് ഇന്‍ചാര്‍ജ്ജ് കുഞ്ഞിക്കണ്ണന്‍,ഫോട്ടോഗ്രഫര്‍ അച്ചു, സ്‌റ്റാപ് അംഗങ്ങളായ ശ്രീജ, സെമീര്‍ തുടങ്ങിയവരും ഒാട്ടോ ഡ്രൈവര്‍മാരും സംബന്ധിച്ചു.എസ്.പി.സി.അംഗങ്ങള്‍ ലഘുലേഖ വിതരണം ചെയ്യുകയും വാഹനങ്ങളില്‍ സ്‌റ്റിക്കര്‍ പതിക്കുകയും ചെയ്തു.


്യാമ്പില്‍ ട്രാഫിക്ക് നിയമങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ല്സ് സംഘടിപ്പിച്ചു. ബോധവല്‍ക്കരണക്ലാസ് എ.എം.വി..സൂരജ് കൈകാര്യം ചെയ്തു. ഡോ.ശമീമ തന്‍വര്‍ പ്രഥമ ശുശ്രൂഷയെക്കറിച്ച് അവബോധം ഉണ്ടാക്കി. ഫ്രണ്ട്‌സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി നിര്‍ധനരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഒാണം ബക്രീത് കിറ്റുകള്‍ വിതരണം ചെയ്തു. ദൃശ്യപാഠത്തിലുള്‍പ്പെട്ട മോഡോണ്‍ ടൈം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.

ഒാണം ബക്രീത് കിറ്റ് വിതരണം


ഒാണാഘോഷം



ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഒാണാഘോഷം സംഘടിപ്പിച്ചു. ഒാണാഘോഷത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹൈസ്ക്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വടംവലി മത്സരം സംഘടിപ്പിച്ചു. ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ക്ലാസ് തലത്തില്‍ ഗണിതക്ലബ്ബ് ഗണിതപൂക്കളം സംഘടിപ്പിച്ചു.ഒന്നാംസ്ഥാനം ഒന്‍പത് എഫും രണ്ടാം സ്ഥാനം ഒന്‍പത് എയും മൂന്നാം സ്ഥാനം എട്ട് ഇയും കരസ്ഥമാക്കി. വിജയികള്‍ക്ക് സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള സമ്മാനം വിതരണം ചെയ്തു. പൂക്കളങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. 










ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കുപ്പിയില്‍ വെള്ളം നിറക്കല്‍, മ്യൂസിക്ക് ചെയര്‍, സുന്ദരിക്ക് പെട്ട് തൊടല്‍, ചാക്ക് റൈസ് ,ലെമണ്‍ അന്റ് സ്‌പൂണ്‍ പൂതുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.മത്സരത്തിന് മത്സര വിജയികള്‍ക്ക് അന്‍വര്‍ ഷെംമ്മനാട്, ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.., സൈമണ്‍..കെ. തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു.