എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

എസ് പി സി ത്രിദിന ക്യാമ്പ് - ചിരാതിന്റെ രണ്ടാം ദിനം

എസ് പി സി ത്രിദിന ക്യാമ്പ് - ചിരാതിന്റെ രണ്ടാം ദിനം കരാട്ട ക്ലാസ്സോടുകൂടി ആരംഭിച്ചു. മുഹമ്മദ് ഷെഫീൽ കരാട്ട ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് കരാട്ട പഠിക്കണമെന്ന ആഗ്രഹം വളർത്തിയ ക്ലാസ്. ദരിദ്രരോടുള്ള ഉത്തരവാദിത്വം (Responsibility to Poor) കാണിക്കുവാൻ കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് കാസററോഡ് നഗരത്തിലെ പാവപ്പെട്ടവരിലേക്ക് എസ് പി സി കാഡറ്റുകൾ എത്തിച്ചു. ഈ പ്രവർത്തനത്തിന് പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള, ഹെഡ്മാസ്റ്റർ കെ വിജയൻ, പി ടി എ കമ്മിറ്റി അംഗം കെ ടി നിയാസ്, കൃഷ്ണ പ്രസാദ് ഇ എന്നിവർ നേതൃത്വം നൽകി. പാവപ്പെട്ടവരെ എങ്ങനെ സഹായിക്കും മുതിർന്നവരോട് എങ്ങനെ പെരുമാറും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാടൻപാട്ടുകളിലൂടെയും കളികളിലൂടെയും നാടൻ പാട്ടുകാരൻ ഉദയൻ കുണ്ടുംകുഴിക്ക് കഴിഞ്ഞു. സത്യസന്ധത സമഗ്രത വിശ്വാസം എന്ന വിഷയത്തിൽ കാസറഗോഡ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അബ്ദുൾ റഹിം സി ഐ ക്ലാസ് കൈകാര്യം ചെയ്തു. എസ് പി സി കാസറഗോഡ് നോഡൽ ഓഫീസർ ശ്രീധരൻ ഡി ഐ സുജിത്ത് കുമാർ എ കെ പി ടി എ കമ്മിറ്റി അംഗങ്ങളായ നൗഷാദ് ആലിച്ചേരി , മിസ്‌രിയ സമീർ ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു പ്രിൻസിപ്പാൾ ഡേ സുകുമാരൻ നായർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സുജാത കെ, സതി കെ, രേഷ്മ, ശ്രീനി , ഗാർഡിയൻ എസ് പി സി സക്കീന എം എന്നിവർ നേതൃത്വം നൽകി









 













 





 

No comments:

Post a Comment