വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം പരിപോഷിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ശാസ്ത്രരംഗം. ശാസ്ത്രബോധവും ശാസ്ത്രീയ മനോഭാവവും കുട്ടികളില് ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഈ പദ്ധതിയില് ശാസ്ത്രത്തിന്റെ രീതി വിദ്യാര്ത്ഥികള്ക്ക് പകര്ന്നു നല്കുന്നു. ശാസ്ത്രരംഗം പ്രവര്ത്തനങ്ങളിലൂടെ യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ വളര്ത്തിയെടുക്കാനുള്ള പരിശീലനം ലഭിക്കുന്നതിനൊപ്പം നേരനുഭവങ്ങള്ക്ക് സാഹചര്യമൊരുക്കി കുട്ടിയില് അന്തര്ലീനമായ കഴിവുകള് പരിപോഷിപ്പിക്കാനും കഴിയും.ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി, കാസർഗോഡ് ഉപ ജില്ലാ ശാസ്ത്രസംഗമം ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച നൂറ്റി ഇരുപതോളം വിദ്യാര്ത്ഥി പ്രതിഭകളാണ് പരിപാടിയില് പങ്കെടുത്തത്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ.എ അധ്യക്ഷനായ ചടങ്ങില് കാസർഗോഡ് ബി.ആർ.സി കോർഡിനേറ്റർ ടി പ്രകാശൻ മാസ്റ്റര് ശാസ്ത്ര സംഗമത്തിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു. സ്കൂൾ മാനേജരും മുൻ മന്ത്രിയുമായ സി.ടി. അഹമ്മദാലി മുഖ്യാതിഥിയായി . കാസർഗോഡ് ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ വിജയൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ സി.ജെ.എച്ച് എസ്.എസ് സ്വാഗതം പറഞ്ഞ ഉദ്ഘാടനചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ , പി.ടി എ പ്രസിഡൻറ് പി എം അബ്ദുല്ല . സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ വിഷയങ്ങളുടെ റിസോർസ് അധ്യാപകരായ സത്യനാരായണൻ , മിനീഷ് മാസ്റ്റർ ഇരിയണ്ണി , ഇന്ദു ജി.സ് ബി എസ് കുമ്പള, തുടങ്ങിയവർ ശില്പശാലക്ക് നേതൃത്ത്വം നൽകി. ചടങ്ങിന് ശാസ്ത്ര രംഗം കോർഡിനേറ്റർ മധുസൂദനൻ എ നന്ദിയും പറഞ്ഞു.













No comments:
Post a Comment