എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, March 26, 2017

യാത്രമംഗളം


അറബിക് അധ്യാപന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള അബ്ദുല്‍ സലാം മാസ്റ്റര്‍ക്കും ലാബ് ടെക്ക്നിഷനായി സേവനം ചെയ്ത നാരായണന്‍ നായര്‍ക്കും ചെമ്മനാട് ജമാഅത്ത് മാനേജ്മെന്റ് കമ്മിറ്റിയും ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

പി.ടി.എ.പ്രസിഡന്റ് എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. പി.ടി.എ യുടെ ഉപഹാരം പ്രസിഡന്റ് എ.ബി മുനീര്‍ വിതരണം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സന്തോഷ് കുമാര്‍ എം.എന്‍, സി.എല്‍ ഹമീദ്, മന്‍സൂര്‍ കുരിക്കള്‍, ശ്രീമതി സാലിമ്മ ജോസഫ്, സി.എച്ച്‌.
സാജു, നൗഷാദ് ആലിച്ചേരി, വിജയന്‍ കെ, രാജേഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള സ്വാഗതവും ഹെഡ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

പി.ടി.എ.പ്രസിഡന്റ് എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു





സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉപഹാര സമര്‍പ്പണം ചെയ്യുന്നു



പി.ടി.എ യുടെ ഉപഹാരം പ്രസിഡന്റ് എ.ബി മുനീര്‍ വിതരണം ചെയ്തു.














അധ്യാപക സംഗമം




അധ്യാപക സംഗമത്തില്‍ സന്തോഷ്‌കുമാര്‍.എം.എനും രേഖ.എം.പിയും ക്ലാസ് കൈകാര്യം ചെയ്യുന്നു.

കളിയറിവ് ടൗണ്‍ ജി.യു.പി.എസ്സില്‍






Friday, March 17, 2017

കളിയറിവ് ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍

ചെമ്മനാട് ജമാ അത്ത് കമ്മിറ്റിയും പി.ടി.എ.കമ്മറ്റിയും സംയുക്തമായി നേതൃത്വം നല്‍കുന്ന കളിയറിവിന്റെ പരിപാടി ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ മാര്‍ച്ച് 17ന് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്.സാജു നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ അധ്യക്ഷം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സാവിത്രി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ. നന്ദി പറഞ്ഞു.ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.ക്ലാസ് പരിശീലകന്‍ സി.അജിത്ത് കൈകാര്യം ചെയ്തു








കളിയറിവ് ചെമ്മനാട് വെസ്‌റ്റ് യു.പി.സ്ക്കൂളില്‍

ചെമ്മനാട് ജമാ അത്ത് കമ്മിറ്റിയും പി.ടി.എ.കമ്മറ്റിയും സംയുക്തമായി നേതൃത്വം നല്‍കുന്ന കളിയറിവിന്റെ പരിപാടി ചെമ്മനാട് വെസ്‌റ്റ്.യു.പി. സ്ക്കൂള്‍ മാര്‍ച്ച് 16ന് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂള്‍ പി.ടി.എ.എക്സിക്യൂട്ടീവ് അംഗം അന്‍വര്‍ ഷെമ്മനാട് നിര്‍വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ.അധ്യക്ഷം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശശീധരന്‍ സ്വാഗതം പറഞ്ഞു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം അന്‍വര്‍ ഷെമ്മനാട് ചെമ്മനാട് വെസ്റ്റ് യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.ക്ലാസ് പരിശീലകന്‍ സി.അജിത്ത് കൈകാര്യം ചെയ്തു