








ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ എൻ സി സി യൂണിറ്റിന്റെ
നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വഴിയോരം പഴയോരം പദ്ധതിക്ക് തുടക്കമായി.
സ്ക്കൂളിന് സമീപത്ത് കൂടി കടന്നുപോകുന്ന സംസ്ഥാന പാതയുടെ ഇരു കരകളിലുമായി
വർഷം തോറും മാവിൻതൈകളും പ്ലാവിൻ തൈകളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ്
വഴിയോരം പഴയോരം. നട്ടുപിടിപ്പിക്കുന്ന ഓരോ ഫലവൃക്ഷവും ഓരോ കാഡറ്റിന്റെ
പേരിലാണ് അറിയപ്പെടുക. പദ്ധതിയുടെ ഉദ്ഘാടനം ഡി വൈ എസ് പി ഡോ വി ബാലകൃഷ്ണൻ
നിർവഹിച്ചു.
ഇതോടൊപ്പം പ്രകൃതിയിലെ വൈവിധ്യങ്ങളെക്കുറിച്ച് അറിയുവാനും ഏത് ചുമതലയും
ഊർജ്ജസ്വലതയോടെ നിർവഹിക്കുന്ന മികച്ച കാസറ്റുകളാകാനും അദ്ദേഹം കുട്ടികൾക്ക്
ആത്മവിശ്വാസം നൽകി.' പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം
വഹിച്ചചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും എൻ സി സി ഓഫീസർ ശ്രീജിത്ത്
പി നന്ദിയും പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്,
സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്,
എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ, ജയശ്രീ എ സി, അശോകൻ
നായർ എൻ, കൃഷ്ണപ്രസാദ് ഇ, ചന്ദ്രശേഖരൻ പി പി എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment