എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, March 25, 2023

ഏകദിന ജെ ആർ സി സെമിനാറും സ്കാർഫിങ്ങും സംഘടിപ്പിച്ചു

 

ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ ഏകദിന ജെ ആർ സി സെമിനാറും സ്കാർഫിങ്ങും സംഘടിപ്പിച്ചു.
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ ജെ ആർ സി കുട്ടികൾക്കായി ഏകദിന സെമിനാറും സ്കാർഫിങ്ങ് ചടങ്ങും സംഘടിപ്പിച്ചു. ജെ ആർ സി ഏക ദിന സെമിനാറിന്റെ ഉദ്ഘാടനം കാസറഗോഡ് ഡി വൈ എസ് പി പി കെ സുധാകരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ, ഹെഡ്മാസ്റ്റർ കെ വിജയൻ, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന റഹ്മാൻ, ജെ ആർ സി കാസറഗോഡ് സബ് ജില്ലാ കോർഡിനേറ്റർ സമീർ തെക്കിൽ പി ടി എ കമ്മിറ്റി അംഗം നൈമ എന്നിവർ സംസാരിച്ചു. സെമിനാറിൽ റോഡ് സുരക്ഷയും ട്രാഫിക്ക് നിയമങ്ങളും എന്ന വിഷയത്തിൽ കാസറഗോഡ് എ എം വി ഐ ജിജോ വിജയ്, ജൂനിയർ റെഡ്ക്രോസ് ചരിത്രം സമീർ തെക്കിൽ, പ്രഥമ ശുശ്രൂഷ ക്ലാസ് ചട്ടഞ്ചാൽ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കായിഞ്ഞിയും കൈകാര്യം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജെ ആർ സി കൗൺസിലർ ഫാത്തിമത്ത് സുഹറ ടി എസ് സ്വാഗതവും സീമ കെ എ നന്ദിയും പറഞ്ഞു.
 
 







No comments:

Post a Comment