എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, June 26, 2015

ലോകപരിസ്ഥിതി ദിനം


എസ്.പി.സി.കുട്ടികളുടെയും സ്ക്കൂള്‍ ഇക്കോക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. നടന്നു. സ്ക്ക്ലൂള്‍ അങ്കണത്തില്‍ മരം വച്ചുപിടിപ്പിച്ചും മരത്തൈകള്‍ വിതരണം ചെയ്തും 700 കോടി, ഒരു ഭൂമി......... നാളെക്കായി കരുതാം........ എന്ന വിഷയത്തില്‍ പരിസ്ഥിതിദിന സന്ദേശം നല്കിയും ആചരിച്ചു. എസ്.പി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന ഔഷധതോട്ടനിര്‍മ്മാണത്തിന്റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ നിര്‍വഹിച്ചു. മുഹമ്മദ് ശഫീല്‍ കാഡറ്റുകള്‍ക്കായി പരിസ്ഥിതി ബോധവല്‍ക്കരണം നടത്തി.

 ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍,സ്റ്റാഫ് സെക്രട്ടറി എ.കെ.സൈമണ്‍, സാവിത്രി.വി. മുഹമ്മദ് യാസര്‍.സി.എല്‍. അശോകന്‍ നായര്‍.എന്‍. എന്നിവര്‍ നേതൃത്വം നല്കി.



സ്ക്കുള്‍ പ്രവേശനോത്സവം

സ്ക്കുള്‍ പ്രവേശനോത്സവം

 ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്ക്കുള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും  പി.ടി.എ.കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വാഗതം ചെയ്തു. സ്ക്കൂള്‍ പ്രവേശനോത്സവത്തില്‍  സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.ടി.അഹമ്മദലി മുഖ്യാതിഥി പങ്കെടുത്തു. പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. സ്വാഗതം പരഞ്ഞു.സ്ക്കള്‍ എസ്.പി.സി. കുട്ടികള്‍ മധുരപലഹാരം വിതരണം ചെയ്തു.