ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ത്രിദിന എസ് പി സി ക്യാമ്പിന് തുടക്കമായി
സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ത്രിദിന ക്രിസ്മസ് എസ് പി സി ക്യാമ്പിന് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ തുടക്കമായി. നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പിയും എസ് പി സി ഡി എൻ ഒയുമായ മാത്യൂ എം എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുൽ മുനീർ എൻ എ, വിശിഷ്ടാതിഥിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അമീർ പാലോത്ത് സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ട്രഷറർ മുസ്തഫ സി എം സെക്രട്ടറി സാജു സി എച്ച് മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന റഹ്മാൻ എസ് പി സി ഇൻ ചാർജ്ജ് സെക്കീന നജീബ് ഡി ഐ സുജിത്ത്കുമാർ എ കെ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സി പി ഒ അബ്ദുൾ സലീം ടി ഇ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ കെ വിജയൻ പതാക ഉയർത്തി. ഷെറിൻ ജോസ് മൈ ഡ്രീം ടീം എന്ന വിഷയത്തിൽ പരിശീലന പരിപാടിയും ഡിജിറ്റൽ ഡോക്യുമെന്റേഷനും കൈകാര്യം ചെയ്തു. ഡി ഐ സുജിത്ത് കുമാർ എ കെ പരേഡിന് നേതൃത്വം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടെ ഒന്നാം ദിവസത്തെ ക്യാമ്പ് അവസാനിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടി നടക്കുന്നതോടൊപ്പം ഒരു കമ്മ്യൂണിറ്റി പാർക്കും നിർമ്മിക്കുന്നതാണ്. ക്യാമ്പിന് അധ്യാപികമാരായ സതി കെ, ഗൗരി എം പി ടി എ കമ്മിറ്റി അംഗം മിസ്‌രിയ സമീർ എസ് പി സി ഗാർഡിയൻ ആരീഫ മിന്നത്ത് ,നസീബ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി









No comments:
Post a Comment