എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, August 25, 2015

ആനിമേഷന്‍ ട്രൈനിങ്ങ് ശില്പശാല


ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആനിമേഷന്‍ നിര്‍മ്മാണ ശില്പശാല നടത്തി. ആഗസ്റ്റ് 22,24,25  തീയ്യതികളില്‍ ഐ.ടി.ലാബില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി.ടി.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ്.ഐ.ടി.സി.വിജയന്‍.കെ.സ്വാഗതം പറഞ്ഞു.ഐ.ടി.ക്ലബ്ബ് കണ്‍വീനര്‍ സോണിജോണ്‍ നന്ദിയും പറഞ്ഞു.മുപ്പത് കുട്ടികള്‍ പങ്കെടുത്ത പരിശീലനത്തിന് നേതൃത്വം നല്‍കിയത് ഈ വിദ്യാലയത്തിലെ  ഒാള്‍ഡ് സ്റ്റുഡന്റും ആനിമേഷന്‍ നിര്‍മ്മാണരംഗത്ത് ഒട്ടനവധി വിജയങ്ങള്‍ കരസ്ഥമാക്കിയതുമായ നിഥിന്‍ദാസ്,റിതേഷ്.എം.,ആദര്‍ശ്.കെ.,സനോജ്.സി.ആര്‍.,ശ്രുധിന്‍.വി.രാജ് എന്നിവരാണ്. മികച്ച അനിമേഷന്‍ ആന്റ് ഡ്രോയിങ്ങിനുള്ള അവാര്‍ഡ് നേടിയത് വൈശാഖും നിതിനും സംവിധാനം ചെയ്ത ഹിസ് ഫസ്റ്റ് ഫ്ലൈ. മികച്ച ആശയത്തിനുള്ള അവാര്‍ഡ് നേടിയത് അന്നും ഇന്നും സംവിധാനം ചെയ്ത ഋതിക് ആന്റ് ഷിജിന്‍ ടീം ഡെര്‍ട്ട് എര്‍ത്ത് സംവിധാനം ചെയ്ത ഷിഫ-മുബ ടീമുമാണ്. മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് അച്ചു പാഠം പഠിച്ചു എന്ന സിനിമയാണ് മികച്ച സംവിധായകനു ഉള്ള അവാര്‍ഡ് കരസ്ഥമക്കിയത് സാഹിറ സിനിമ അച്ചു പാഠം പഠിച്ചു.










ഒാണാഘോഷം

ഒാണാഘോഷം
  ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഒാണാഘോഷം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഹൈസ്ക്കൂള്‍ ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗണിതപൂക്കളത്തില്‍ ഒന്നാംസ്ഥാനം പത്ത് ഡി ഒരുക്കിയ പൂക്കളം നേടി.രണ്ടാംസ്ഥാനം പത്ത് ബിയും മൂന്നാംസ്ഥാനം ഒന്‍പത് എയും നേടി. ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കായുള്ള  വടംവലി മത്സരത്തില്‍ ഒന്നാംസ്ഥാനം പത്ത് ബിനേടിയപ്പോള്‍ രണ്ടാംസ്ഥാനം പത്ത് ജി നേടി. ഹൈസ്ക്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള വടംവലിയില്‍ പത്ത് ഡിയും രണ്ടാംസ്ഥാനം പത്ത് എഫും നേടി. പായസം വിതരണവും ഉണ്ടായിരുന്നു.




















Wednesday, August 19, 2015

സ്വാതന്ത്ര്യദിനാചരണം


ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.എസ്.പി.സി.കുട്ടികളുടെയും എന്‍.സി.സി.കുട്ടികളുടെയും പരേഡിന്  ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ.സല്യൂട്ട് സ്വീകരിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമന്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, മദര്‍ പി.ടി.എ.പ്രസിഡണ്ട് മുഹ്സീന, പി.ടി.എ.വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍, സുകുമാരന്‍ നായര്‍, ആര്‍.രാജേഷ്,സൈമണ്‍.എ.കെ.എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.മുന്‍സിറ ആന്റ് പാര്‍ട്ടിയും ഗ്രീഷ്മ ആന്റ് പാര്‍ട്ടിയും കൃഷ്ണപ്രിയ  ആന്റ് പാര്‍ട്ടിയും സഹീറ ആന്റ് പാര്‍ട്ടിയും ദേശഭക്തിഗാനം അവതരിപ്പിച്ചു. ഫാത്തിമ്മത്ത് അരീബ, ഫാത്തിമ്മത്ത് സാലിസ മലൂഫ എന്നിവര്‍ പ്രസംഗിച്ചു.
    സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യസമര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ എട്ട് എഫിലെ രാഹുല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഒന്‍പത് ഡിയിലെ പ്രവീണയും എട്ട് എഫിലെ പ്രണയ്‌യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
      സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദിക്ലബ്ബ് ക്ലാസ്സടിസ്ഥാനത്തില്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. എട്ട് എഫ് ഒന്നാംസ്ഥാനവും പത്ത് എച്ച് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.




      ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ കാലഗണനക്രമത്തില്‍ സ്വാതന്ത്ര്യസമരങ്ങളെ തരംതിരിക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ പത്ത് എച്ചിലെ നിജേഷ് ചന്ദ്രന്‍ ഒന്നാംസ്ഥാനവും പത്ത് എച്ചിലെ ആകാശ് അനില്‍കുമാര്‍ രണ്ടാംസ്ഥാനവും പത്ത് എച്ചിലെ സൗരവ്.കെ.മൂന്നാംസ്ഥാനവും നേടി. ഒന്‍പത് എയിലെ അബ്ലാസ് മുഹമ്മദ് ഷെമ്മനാട് പ്രോത്സാഹനസമ്മാനം കരസ്ഥമാക്കി

Monday, August 3, 2015

ഗണിതശാസ്ത്രക്വിസ്സ്

സ്ക്കൂള്‍തല ഗണിതശാസ്ത്രക്വിസ്സ് മത്സരം ജുലൈ 29ന് സംഘടിപ്പിച്ചു. മത്സരത്തില്‍ പത്ത് ഡി ക്ലാസ്സിലെ ഉസ്മത്ത് അബ്ദുല്ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ പത്തി സിയിലെ മുഹമ്മദ് ജുനൈദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ്സ് മത്സരം എന്‍.മധുസൂദനന്‍ നയിച്ചു.സജിത.പി.യു.മേരിക്കുട്ടി.കെ.ജെ.അനില്‍കുമാര്‍.കെ.സാവിത്രി.വി. എന്നിവര്‍ നേതൃത്വം നല്‍കി.