എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, July 29, 2015

ആദരാഞ്ജലികള്‍

ഇന്ത്യയുടെ മുന്‍പ്രസിഡണ്ടും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ സ്ക്കൂള്‍ അസംബ്ലി വിളിച്ച് ചേര്‍ത്ത് മൗനപ്രാര്‍ത്ഥന നടത്തി.സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, സന്തോഷ്കുമാര്‍.എം.എന്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

Tuesday, July 28, 2015

കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു


എസ്.പി.സി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു.കെ.ടി.ഹസ്സന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. അഡീഷണല്‍ നോഡല്‍ ഒാഫീസര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.ഐ.രാമചന്ദ്രന്‍,സ്റ്റാഫ് സെക്രട്ടറി എ.കെ.സൈണ്‍ എന്നിവര്‍ സംബന്ധിച്ചു.മുഹമ്മദ് യാസ്സര്‍ സ്വാഗതം പറഞ്ഞു. നിസ്തര്‍ നന്ദിയും പറഞ്ഞു.


English News Reading Competition

English News reading competition organized on 23rd July by School English Club. Sona Mathew of 8D selected as the best News Reader. Fathimath Shaniya of 9A and Muzamil of 8B got the second and third place respectively
Sona Mathew

Fathimath Shaniya

Muzamil

Recitation competition

English club organized an English recitation competition on 6th July. There are ten participants in the competition. Sona Mathew of 8D bagged the first prize and Sonu of 8D and Zainaba Shifa of 9B shared the second prize
Sona Mathew

Sonu

Zainaba

Friday, July 24, 2015

ജനസംഖ്യാദിനാചരണം


സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ക്ലാസ്സ് തല പോസ്റ്റര്‍രചന മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് നിര്‍വഹിച്ചു. സന്തോഷ്കുമാര്‍.എം.എന്‍.ആശംസാപ്രസംഗം നടത്തി.സാമൂഹ്യശാസ്ത്ര അധ്യാപകരായ വിജയന്‍.കെ.,സൈമണ്‍.എ.കെ.,സുജാത.കെ.എന്നിവര്‍ നേതൃത്വം നല്‍കി.സാമൂഹ്യശാസ്ത്രക്ലബ്ബ് കണ്‍വീനര്‍ ഗൗരി.എം.സ്വാഗതം പറഞ്ഞു.ക്ലബ്ബ് പ്രസിഡണ്ട് നന്ദി പറഞ്ഞു.

Thursday, July 23, 2015

അറബിക് ലൈബ്രറി വിപുലീകരണം


അറബിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യര്‍ത്ഥികളില്‍ നിന്ന് അറബിക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് സ്ക്കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി.ലൈബ്രറി ചുമതലക്കാരനും മലയാളം അധ്യാപകനുമായ ​എം.എന്‍.സന്തോഷ്കുമാര്‍ അറബിക്ക് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫില്‍ നിന്നും സ്വീകരിച്ചു.പരിപാടിയില്‍ അറബിക്ക് അധ്യാപകരായ അബ്ദുല്‍ സലാം, റംല.എം.,മുഹമ്മദ് യാസര്‍.സി.എല്‍.എന്നിവര്‍ പങ്കെടുത്തു.

Wednesday, July 22, 2015

ചാന്ദ്രദിന ക്വിസ്സില്‍ ഒന്‍പത്.ഡി.ക്ലാസ്സിലെ ശ്രീഷ്മ വിജയി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാന്ദ്ര ക്വിസ്സില്‍ ഒന്‍പത്.ഡി.ക്ലാസ്സിലെ ശ്രീഷ്മ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഒന്‍പത്.ഡി.ക്ലാസ്സിലെ അഖില്‍ റോഷന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ്സ് മത്സരം എ.കെ.ജയലക്ഷമി നയിച്ചു.

വിജ്ഞാനോത്സവത്തില്‍ അഖില്‍ റോഷന് ഒന്നാം സ്ഥാനം

സ്ക്കൂള്‍ തല വിജ്ഞാനോത്സവത്തില്‍ ഒന്‍പത്.ഡി.ക്ലാസ്സില്‍ പഠിക്കുന്ന അഖില്‍ റോഷന്‍ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം എട്ട് എഫില്‍ പഠിക്കുന്ന രാഹുല്‍.കെയും നേടി. ക്വിസ്സ് മത്സരം എ.കെ.ജയലക്ഷമി. സീധ.വി.,ശ്രീവിദ്ധ്യ.എന്‍.എം എന്നിവര്‍ നയിച്ചു.

Thursday, July 16, 2015

വിശുദ്ധിയുടെ പെരുന്നാള്‍ ആശംസകള്‍


ഉപന്യാസം

വായനയുടെ പ്രാധാന്യം
        വായനയെന്നാല്‍ അറിവിന്റെ ലോകാത്ഭുതമാണ്.വായിച്ചാല്‍ കിട്ടുന്ന അറിവിന്റെ മൂല്യം നാം ഒാരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.കേരളത്തിലാണ് വിദ്യാഭ്യാസ വളര്‍ച്ച ഏറ്റവും അധികം ഉള്ളത്.ഇതിനൊക്കെ കാരണം പുസ്തകമാണ് വായനയാണ്.പുസ്തകം നല്‍കുന്ന അറിവിന്റെ വെളിച്ചം പറഞ്ഞറിയ്ക്കാന്‍ കഴിയാത്ത ഒന്നാണ്.അറിവ് നേടുക എന്നാല്‍ വിജയം നേടുകയെന്നാണ്.നമ്മുടെ ജീവിതത്തില്‍ നാം എത്ര വിജയം നേടുന്നുവോ,അത്രയും ഉയര്‍ച്ച നമ്മളില്‍ പ്രതിഫലിക്കും.വായനയുടെ പ്രാധാന്യം നാം കുഞ്ഞുനാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.അറിവ് നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല.വായിച്ചാലെ നമ്മുക്ക് ഉയര്‍ച്ചയുണ്ടാകു.പ്രത്യേകിച്ച് ഇക്കാലത്ത് വായിച്ച പുസ്തകത്തിന്റെ കണക്കല്ല നാം ഒര്‍ക്കേണ്ടത്.കിട്ടിയ അറിവിനും ആശയങ്ങള്‍ക്കുമാണ്.
        വായനയുടെ മൂല്യം അറിയാന്‍ നാം ഏറെ പരിശ്രമിക്കണം.കറെ നല്ല പുസ്തകങ്ങളുമുണ്ട് ചീത്ത പുസ്തകങ്ങളുമുണ്ട്.ആദ്യം തന്നെ നാം ചീത്ത പുസ്തകങ്ങളെ ഒഴിവാക്കുക.ഒരു ചീത്ത പുസ്തകം വായിക്കുമ്പോള്‍ നാം ഒാര്‍ക്കപക ഒരു ചീത്ത സുഹൃത്തിനോട് കൂട്ടുകൂടുന്നതിന് തുല്യമാണെന്ന്.ചീത്ത പുസ്തകത്തിനേയും നല്ല പുസ്തകനേയും തിരിച്ചറിയാനുള്ള ബോധമാണ് നമ്മളില്‍ ആദ്യം ഉണ്ടാകേണ്ടത്.
അറിവിന്റെ കൂമ്പാരമാണ് വായനശാല. ഒരു പ്രദശത്ത് ൊരു വായനശാലയുണ്ടായാല്‍ മതി അവിടത്തെ ജനങ്ങളില്‍ പകുതിപേരും നന്നാവാന്‍.അവരില്‍ അറിവിന്റെ വെളിച്ചം തൂകി നില്‍ക്കും.ഒരു നല്ല മനുഷ്യനു മാത്രമെ വായനയുടെ മൂല്യം അറിയുവാന്‍ സാധിക്കുകയുള്ളു.ഒരു ചീത്ത മനുഷ്യനെ കണ്ടാല്‍ നമ്മുക്കറിയാം അദ്ദേഹത്തിന്റെ വായനാബോധം.നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നവരെ നാം വായനയുടെ ലോകത്തിലെത്തിക്കുക.അവന് നല്ലൊരു സുഹൃത്തായി പുസ്തകം എന്നും കൂടെയുണ്ടാകും.പുസ്തകം വായിച്ചാല്‍ പഠനത്തിലും മികവ് കാട്ടാന്‍ സാധിക്കും.
        ജൂണ്‍ 19ന് നാം വായന ദിനം ആചരിക്കുന്നു.പി.എന്‍.പണിക്കരുടെ ഒര്‍മ്മ പുതുക്കാന്‍ വേണ്ടിയാണ് നാം ഈ ദിനം ആചരിക്കുന്നത്.വായനയുടെ മൂല്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ഈ ദിനം. എന്നാല്‍ പുതുതലമുറ അറിവിന്റെ മഹത്വത്തെ പറ്റി ഒട്ടും ബോധപൂര്‍വ്വമായ് ചിന്തിക്കുന്നില്ല.ഫേസ്ബുക്കും വാട്ട്സാപ്പും മാത്രമെ അവര്‍ ആസ്വദിക്കാന്‍ തിരഞ്ഞെടുക്കുന്നുള്ളു.ഇതിന്റെയൊക്കെ മാസ്മര ലോകത്താണ് ഇന്നവര്‍.അതിന്റെ ദോഷങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്നതേയുള്ളു.അവര്‍ വായനയുടെ ലോകത്ത് മാത്രമായിരുന്നെങ്കില്‍ എന്ത് നന്നായേനെ.എവിടെയും അനീതിയും അതിക്രമവും പീഡനവും വിളയാടുന്ന പുതുസമൂഹത്തില്‍ അറിവിന്റെ വെളിച്ചം പകരാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.എന്നാല്‍ മാത്രമേ വായനയുടെ പ്രാധാന്യം നാം തിരിച്ചറിയുകയുള്ളു.ഇന്റെര്‍നെറ്റിന്റെ ദോഷങ്ങളെക്കുറിച്ച് പറയുമ്പോഴും വായനയുടെ ലോകത്ത് അതിന്റേതായ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കണം.അറിവ് പകരാനും വായനെയെ പ്രോത്സാഹിപ്പിക്കാനും ഇന്റെര്‍നെറ്റിന് ആവും.ഇന്ന് ഏത് പുസ്തകം വായിക്കാനും ഏത് വിവരം ലഭിക്കാനും ഇന്റെര്‍നെറ്റ് ഉപയോഗപ്രദമാണ്.
        വായനയുടെ മൂല്യം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് സമൂഹത്തിലേക്കിറങ്ങാം
നേഹ കൃഷ്ണന്‍
ഒന്‍പത് സി.

Wednesday, July 15, 2015

ഐ.ടി.ക്ലബ്ബ് രൂപീകരിച്ചു.


ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ 
രക്ഷാധികാരി    
കെ.ഒ.രാജീവന്‍ (പ്രഥമാധ്യാപകന്‍)
ഉപദേശകന്‍
വിജയന്‍.കെ.(എസ്.ഐ.ടി.കോഡിനേറ്റര്‍)
 കണ്‍വീനര്‍
സോണി ജോണ്‍ (എസ്.എസ്.ഐ.ടി.സി.കോഡിനേറ്റര്‍)
ജോയിന്റ് കണ്‍വീനര്‍മാര്‍
പ്രോജ്വല്‍(10B),മുബഷീറ(8F)
അംഗങ്ങള്‍
മുഫീദ(10D), സാന്ദ്ര(9H), അഖില്‍ റോഷന്‍(9D), അനീന(8C), ശ്രീരാജ്(8E)

എസ്.എസ്.ഐ.ടി.സി.ഗ്രൂപ്പ് രൂപീകരിച്ചു.

എസ്.എസ്.ഐ.ടി.സി.ഗ്രൂപ്പ് രൂപീകരണയോഗം നടത്തി എസ്.എസ്.ഐ.ടി.സി.യെയും ക്ലാസ്സ് ഐ.ടി.കോഡിനേറ്റര്‍നാരെയും തിരഞ്ഞെടുത്തു.എസ്.ഐ.ടി.സി.വിജയന്‍.കെ,ജോ.എസ്.ഐ.ടി.സി.മുഹമ്മദ് യാസര്‍.സി.എല്‍.കൃഷ്ണപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. താഴെ കെടുക്കുന്നവരാണ് എസ്.എസ്.ഐ.ടി.സി.ഗ്രൂപ്പ് അംഗങ്ങള്‍.
 എസ്.എസ്.ഐ.ടി.സി. മാര്‍
സോണി ജോണ്‍ (പത്ത് എച്ച്)
ഹിര
 ക്ലാസ്സ് ഐ.ടി.കോഡിനേറ്റര്‍ മാര്‍
 മുഹമ്മദ് ഷഫീര്‍(10A),മനീഷ്(10B) ,ലെത്തീഫ് (10C), അബ്ദുള്ള(10D), മിന്‍ഹത്തുള്ള(10E), നിഥിന്‍(10F), സംഗീത(10G), കൃതിക്(10H), അസീസ് റഹ്മാന്‍(9A), ഷിഫ(9B), ഷിഫ(9C),അഖില്‍ റോഷന്‍(9D), നിഥിന്‍(9E), ജിതേഷ്(9F), സഹീറ(9G), പ്രവീണ്‍(9H), സുനൈഫ(8A), അജ്മല്‍ റോഷന്‍(8B), അദ്വൈത്(8C), ഫിദ(8D), രജീഷ്(8E), നൗറി(8F), സിനാന്‍(8G)

Tuesday, July 14, 2015

കവിത

പ്രകൃതി തന്‍ ദുഃഖം

പ്രകൃതി മനോഹരമാക്കിയ കേരളം
പ്രകൃതി മനോഹരമാക്കിയ ലോകം
പ്രകൃതിയില്ലാത്തൊരു കേരളമോ?
ഒരു ഥാര്‍ മരുഭൂമിപോല്‍.........
നൊന്തു നൊന്തു കരയുകയാണീ പ്രകൃതി
തളര്‍ന്നു തളര്‍ന്നു മരിക്കുകയാണീ പ്രകൃതി.
പുതുലോകക്കാര്‍, പുതുതലമുറകള്‍
പ്രകൃതിയെ നോവിച്ചീടുമ്പോള്‍
പുഴയെവിടെ...കാടെവിടെ..കാറ്റെവിടെ..
പുഴയുടെ തീരങ്ങളിലുയരുന്നു കെട്ടിടങ്ങള്‍
കാടിനെ നശിപ്പിച്ചു കെണ്ടിരിക്കെ
കാറ്റിനെ നോവിച്ചുകൊണ്ട്
മനുഷ്യര്‍, നാം തന്നെ മനുഷ്യര്‍
മരണത്തിനന്ത്യത്തിലെത്തിക്കഴിഞ്ഞു.
സൂര്യാ.....നീ ഏകസാക്ഷി
കേള്‍ക്കുക.... കേള്‍ക്കുക പ്രകൃതി തന്‍ കരച്ചില്‍
ഹ്യദയം വിങ്ങി കരയുമാ അമ്മയെ.... തലോടുക...
ഇന് നാം ഒന്നായി ചൊല്ലിടാം
പ്രകൃതിയെ നോവിക്കാത്തൊരു ലോകത്തെ
വാര്‍ത്തെടുക്കാം..........
അതിനായി ജീവന്‍ ത്യജിക്കുക
രക്ഷിക്കുക നാം തന്നമ്മയെ.....
പ്രകൃതിയെ.....
രാഹുല്‍. കെ.
എട്ട്

വൈക്കം മുഹമ്മദ് ബഷീര്‍ വേദനയെ വേദാന്ത പദവിയിലക്ക് ഉയര്‍ത്തി

ശിഹബുദ്ദീന്‍ പൊയ്ത്തുംകടവ് ബഷീര്‍ അനുസ്മരണം നടത്തുന്നു
 മനസ്സിന്റെ വേദനകളെ  വേദനയെ വേദാന്ത പദവിയിലക്ക് ഉയര്‍ത്തിയ അതുല്ല്യ പ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത സാഹിത്ത്യകാരന്‍ ശിഹബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. വേദനകള്‍ അനുഭവിക്കുമ്പോഴും വാക്കുകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് ആസ്വാദകരെ കൈയിലെടുത്ത അപൂര്‍വ്വ വ്യക്തിത്വമാണ് ബഷീര്‍.
മനോഹരങ്ങളായ നുണകളാണ് കഥകള്‍ എന്ന ശൈലിയില്‍ ബഷീര്‍ രചിച്ചതൊക്കെയും വേദനനിറഞ്ഞ അനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാലത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാകാലഘട്ടത്തിലും അരങ്ങു വാഴുന്നു.ബഷീര്‍ മലയാള സാഹിത്ത്യലോകത്ത്  ഒഴിഞ്ഞിട്ട സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നുവെന്ന് അദ്ദേഹം ഒര്‍മ്മിപ്പിച്ചു. ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തന്നെ രചനയായ കാട്ടിലേക്ക് പോകല്ലെ കുഞ്ഞെ എന്ന കഥയെപ്പറ്റി കട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അച്ചുതന്‍മാസ്റ്റര്‍ ആശംസാപ്രസംഗം നടത്തി. പി.ടി.എ.വൈസ്.പ്രസിഡണ്ട ഗംഗാധരന്‍ നായര്‍, സി.എല്‍.ഹമീദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ സ്വഗതം പറഞ്ഞു.വിജയന്‍.കെ പരിചയപ്പെടുത്തി. ലീന സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ സ്വഗതം പറയുന്നു

പി.ടി.എ പ്രസിഡണ്ട് എം.പുരുഷോത്തമന്‍

വിജയന്‍.കെ ഉദ്ഘാചകനെ പരിചയപ്പെടുത്തുന്നു


കുട്ടികളുമായുള്ള അഭിമുഖം

Thursday, July 9, 2015

ഖുറാന്‍ ക്വിസ്

അറബിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ഖുറാന്‍ ക്വിസ് മത്സരം നടത്തി.എട്ട് എ ക്ലാസ്സിലെ അജ്മല്‍ അമന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം അബ്ദുള്‍ സലാം മാഷ് നിര്‍വഹിച്ചു.

അറബിക്ലബ്ബ് ഭാരവാഹികള്‍

2015-16 വര്‍ഷത്തെ അറബിക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി 10സിയിലെ ലെത്തീഫിനെയും സെക്രട്ടറിയായി ടിപ്പു ഹസ്സനെയും (IX G)തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ജോ: സെക്രട്ടറി - അജ്മല്‍(IXH),ഹിബ ഫാത്തിമ(8A), ഫര്‍ഹത്ത്(8D)
സാഹിത്ത്യസമാജം - സിനാന്‍ (8A), ഫാത്തിമ്മത്ത് ഫാജ (9A)
മാഗസീന്‍ എഡിറ്റര്‍ -  അബ്ദുല്‍ ഖാദര്‍ നിഹാല്‍(10H) സബ് എഡിറ്റര്‍ ഫായിസ്  (9G) ഫാത്തിമത്ത് റിഫ(8G)

Wednesday, July 8, 2015

രോഗപ്രതിരോധ ബോധവല്‍ക്കരണം



അനുദിനം വര്‍ദ്ധിച്ചുകെണ്ടിരിക്കുന്ന മഴക്കാല ജന്യരോഗങ്ങള്‍ക്കെതിരെ ബോധാവാന്‍മാരാകുവാന്‍ സ്ക്കൂള്‍ പരിസരത്തെ വീടുകളില്‍ എസ്.പി.സി.കാഡറ്റുകള്‍ സന്ദര്‍ശിച്ചു. പകര്‍ച്ചവ്യധികള്‍ക്കെതിരെ അതീവ ജാഗ്രത എന്ന നോട്ടീസിന്റെ സഹായത്തോടെയാണ് ബോധവല്‍ക്കരണം നടന്നത്. നോട്ടീസുകള്‍ വിതരണം ചെയ്തും അതിലെ വിവരങ്ങള്‍ വിവരിച്ച് കെടുത്തുമാണ് മഴക്കാല ജന്യരോഗങ്ങളെക്കുറിച്ച് അറിവ് പകര്‍ന്നത്. പരിപാടിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം മന്‍സൂര്‍ക്കുരിക്കല്‍‍ നിര്‍വഹിച്ചു.

റോഡ്സുരക്ഷ ബോധവല്‍ക്കരണം


എസ്.പി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ്സുരക്ഷ ബോധവല്‍ക്കരണം നടത്തി. ഡ്രില്‍ ഇന്‍സ്പെക്ടര്‍ രാമചന്രന്‍ സി.പി.ഒ.മാരായ മുഹമ്മദ് യാസര്‍.സി.എല്‍.,സാവിത്രി.വി. എന്നിവര്‍ നേതൃത്വം നല്‍കി.

Monday, July 6, 2015

സി.എം.വിനയചന്രന്‍ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

പ്രശസ്തകവിയും വാഗ്മിയുമായ സി.എം.സി.എം.വിനയചന്രന്‍ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 2015-16 വര്‍ഷത്തെ വിദ്യാരംഗം കലാസാഹത്യവേദിയുടെയും ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-ഇക്കോ-ഹിന്ദി-ഇംഗ്ലീഷ്-പ്രവര്‍ത്തിപരിചയ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്തകവിയും വാഗ്മിയുമായ സി.എം.സി.എം.വിനയചന്രന്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സാഹിറ സ്വാഗതം പറഞ്ഞു. പി.ടി.എ.വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ മനാഫ്, മന്‍സൂര്‍ കുരിക്കള്‍ മദര്‍ പി.ടി.എ.പ്രസിഡണ്ട്, സ്ക്കൂള്‍ കണ്‍വീനര്‍ അബ്ദുള്ള.പി.എം., സീനിയര്‍ അസിസ്റ്റന്റ് വി.വി.ജയലക്ഷമി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
കെ.ഒ.രാജീവന്‍
പി.ടി.എ.വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്‍ മനാഫ്

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം മന്‍സൂര്‍ കുരിക്കള്‍





Friday, July 3, 2015

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ബഷീര്‍ അനുസ്മരണം നടത്തുന്നു.


ജുലായ് 7ന് ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്ന ബഷീര്‍ അനുസ്മരണത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു. തുടര്‍ന്ന് കുട്ടികളുമായി അഭിമുഖം നടക്കുന്നതായിരിക്കും.

ലഹരി വിരുദ്ധദിനം


  ജില്ല പോലീസും എസ്.പി.സി. കാഡറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി എസ്.പി.സി.യൂണിറ്റിലെ 80 കുട്ടികള്‍ പങ്കെടുത്തു. ജില്ല പോലീസ് മേധാവി ശ്രീ. ശ്രീനിവാസ ഐ.പി.എസ് . ഫ്ലാഗ് ഒാഫ് ചെയ്തു. ഡി.എന്‍.ഒ.ശ്രീ.ദാമോദരന്‍ ലഹരി ഉപഭോഗത്തിന്റെ ദൂശ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.



രക്ഷിതാക്കളുടെ സംഗമം


കാസര്‍ഗോഡ് പോലീസ് സ്റ്റേഷനിലെ സുരേഷ് സ്റ്റുഡന്റ് പോലീസ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു

ഈ വര്‍ഷം എസ്.പി.സി.യില്‍ ചേര്‍ന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമം സ്ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.കാസര്‍ഗോഡ് പോലീസ് സ്റ്റേഷനിലെ സുരേഷ് സ്റ്റുഡന്റ് പോലീസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡ്രില്‍ ഇന്‍സ്പെക്ടര്‍ രാമചന്രന്‍, സ്ക്കൂള്‍ കണ്‍വീനര്‍ അബ്ദുല്ല.പി.എം. സീനിയര്‍ അസിസ്റ്റന്റ് വി.വി.ജയലക്ഷമി, സാവിത്രി.വി., എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ സ്വാഗതവും മുഹമ്മദ് യാസര്‍ നന്ദിയും പറഞ്ഞു.





ട്രെയിന്‍ യാത്രകാര്‍ക്ക് ബോധവല്‍ക്കരണം


  
പാലക്കാട് റെയില്‍വെ സബ്ഡിവിഷന്റെ സഹകരണത്തോടെ ചെമ്മനാട് ജമാ-അത്ത് എസ്.പി.സി.യൂണിറ്റിലെ കുട്ടികള്‍ കാസറഗോഡ് റെയില്‍വെ സ്റ്റേഷനിള്‍ ട്രെയിന്‍ യാത്രകാര്‍ക്ക് ബോധവല്‍ക്കരണം നടത്തി.എ.ഡി.എന്‍.ഒ. രവികുമാര്‍, സബ്ഇന്‍സ്പെക്ടര്‍ രാമചന്രന്‍, സി.പി.ഒ.മാരായ മുഹമ്മദ് യാസിര്‍.സി.എല്‍.,സാവിത്രി.വി.,ശ്രീകുമാര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.