സി ജെ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം 







ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ എട്ട്, ഒൻപത്, പത്ത്
ക്ലാസുകളിലെ കുട്ടികൾക്കായി ഡിസംബർ 23, 24 തീയ്യതികളിലായി നടത്തിയ ഫുട്ബോൾ
മത്സരം വിജയകരമായി പൂർത്തീകരിച്ചു. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം
മേൽപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ ഉത്തംദാസ് ഗോളടിച്ച് നിർവഹിച്ചു. പി ടി എ
പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ
ഡോ എ സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ, ബി എച്ച് അബ്ദുൾ ഖാദർഎന്നിവർ
സംസാരിച്ചു. മാനേജ്മെൻറ് , പി ടി എ
പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിജയിക്കൾക്കുള്ള സമ്മാനദാനം പി ടി എ
വൈസ് പ്രസിഡണ്ട് ഹംസ കുറിച്ചപ്പള്ളവും ഹെഡ്മാസ്റ്ററും ചേർന്ന് നിർവഹിച്ചു










No comments:
Post a Comment