എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 22, 2016

ജ‌ൂനിയര്‍ റെഡ്ക്രോസിന്റെയും സ്‌കൗട്ട് & ഗൈഡ്‌സിന്റെയും ഉദ്ഘാടനം


ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ജ‌ൂനിയര്‍ റെഡ്ക്രോസിന്റെയും സ്‌കൗട്ട് & ഗൈഡ്‌സിന്റെയും ഉദ്ഘാടനം ജമാ-അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ചു.പി.ടി.. പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ റെഡ്ക്രോസ് മുന്‍ചെയര്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ വച്ച് പ്രധാനമന്ത്രിയുടെ പ്രശംസാപത്രം ലഭിച്ച പി.ടി.ഉഷയെ ഉപഹാരം നല്‍കി ആദരിച്ചു.പി.ടി.. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍,ജമാ-അത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്.സാജു,സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്‌ദുള്ള, പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്,സീനിയര്‍ അസിസ്റ്റന്റ് സന്തോഷ്കുമാര്‍.എം.എന്‍.,സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ സ്വാഗതവും സ്‌കൗട്ട് ക്യാപ്‌റ്റന്‍ പി.പി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.ജ‌ൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ ഫാത്തിമ്മത്ത് സുഹറ,ഗൈഡ്സ് ക്യാപ്റ്റന്‍ സജ്ന.കെ.എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment