എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, July 8, 2024

വീട്ടിലൊരു മരം പദ്ധതി ECO CLUB

 വീട്ടിലൊരു മരം പദ്ധതി ആരംഭിച്ചു.


പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്‌ഥാ വ്യാതിയാനങ്ങളെ ചെറുക്കുന്നതിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി Eco Club വീട്ടിലൊരു മരം പദ്ധതി നടപ്പിലാക്കുകയാണ്. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടുസംരക്ഷിക്കുന്നത്തിലുള്ള അസൗകര്യം പരിഗണിച്ച് Eco Club അംഗങ്ങൾ അവരവരുടെ വീട്ടുപറമ്പിലോ സൗകര്യപ്രദമായ മറ്റു സ്ഥലത്തോ ഫലവൃക്ഷം ( മാവ്, പ്ലാവ്, സപ്പോട്ട റംബുട്ടാൻ, പേരാൽ മുതലായവ ) വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് വീട്ടിലൊരു മരം പദ്ധതി. വർഷാവസാനം പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സർട്ടിഫിക്കറ്റും സമ്മാനവും നൽകുന്നതാണ്. Eco Club ന്റെ പ്രവർത്തനോദ്ഘാടനം ഹെഡ്മാസ്റ്റർ കെ വിജയൻ നിർവഹിച്ചു. ദേശീയ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു






No comments:

Post a Comment