മധുരവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ മധുരവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സ്ക്കൂൾ അങ്കണത്തിൽ നെല്ലിമരം മാവിൻതൈകൾ എന്നിവ നട്ടുകൊണ്ട് തുടക്കമായി. ഇതോടൊപ്പം സ്കൂൾ അങ്കണത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ഹെഡ്മാസ്റ്റർ വിജയൻ കെയും ഡ്രിൽ ഇൻസ്ട്രക്ടർ സുജിത്ത് എ കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സി പി ഒ അബ്ദുൾ സലീം ടി ഇ, എ സി പി ഒ കാവ്യശ്രീ ടി സി എന്നിവർ നേതൃത്വം നൽകി.










No comments:
Post a Comment