ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും നടന്നു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എസ് സി ഇ ആർ ടി റിസോഴ്സ് പേഴ്സണുമായ പ്രമോദ് അടുത്തില വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രാധാന്യം എക്സിപിരിമെന്റിലൂടെ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിച്ചു. മുഖ്യാതിഥിയും ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ 2024- 25 വർഷത്തെ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ സുകുമാരൻ നായർ എ, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, അക്കാദമിക്ക് ചെയർമാൻ അബ്ദുൾ ഖാദർ ബി എച്ച്, മദർ പി ടി എ പ്രസിഡണ്ട് സക്കീന നജീബ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വിജയൻ കെ സ്വാഗതവും എസ് ആർ ജി കൺവീനർ ലേഖ പി നന്ദിയും പറഞ്ഞു.












No comments:
Post a Comment