എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, July 7, 2024

താങ്ങാവാൻ തണലാവാൻ സിജെ ഹോം പദ്ധതി

 


പ്രിയരെ , താങ്ങാവാൻ  തണലാവാൻ സിജെ ഹോം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ തറ നിറച്ച് കഴിഞ്ഞ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. രാവിലെ 8 മണിക്ക് തന്നെ ഉദുമ പഞ്ചായത്ത് മെമ്പർ ഹാരീസ് അങ്കകളരി, സ്ക്കൂൾ  പി ടി എ പ്രസിഡണ്ട് അബ്ദുള്ള പി എം, ജമാ അത്ത് കമ്മിറ്റി മെമ്പർ മുഹമ്മദ് ഷമീം സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചു. മികച്ച നിലയിൽ തറ നിറയ്ക്കലിന് നേതൃത്വം നൽകിയ ഹാരീസ് അങ്കകളരി, പി ടി എ പ്രസിഡണ്ടും ജമാ അത്ത് മെമ്പറുമായ അബ്ദുല്ല പി എം, മുഹമ്മദ് ഷമീം എന്നിവർക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ഒൻപത് മണിയോടെ യുവശക്തി തൃക്കണ്ണാടിന്റെ പ്രവർത്തകരായി വിനായക പ്രസാദ്, ബാലകൃഷ്ണൻ, ഗിരീഷ്, അനീഷ്, മഞ്ജുനാഥ്, ഷാരൂൺ,നവീൻ,ധനൂപ്പ്,നിതീഷ്,വിനയരാജ്,സൂരജ്, അഖിൽ, ഗൗതം, ആദർശ് എന്നിവർ എത്തിചേർന്ന്. യുവശക്തി തൃക്കണ്ണാടിന്റെ മുഴുവൻ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അതിന് പിറകെ എസ് പി സി, എൻ സി സി യൂണിറ്റിലെ മെമ്പർമാർ എത്തി ചേർന്നു. അവരെ സ്ഥലത്തേക്ക് എത്തിക്കുകയും സേവനത്തിന് നേതൃത്വം നൽകുകയും ചെയ്ത എ സി പി ഒ അബ്ദുൾ സലീം ടി ഇ, ഫിസിക്കൽ സയൻസ് അധ്യാപകൻ കൃഷ്ണപ്രസാദ് ഇ, ഡ്രോയിങ്ങ് അധ്യാപകൻ ചന്ദ്രശേഖരൻ പി പി എന്നിവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഭക്ഷണപാർത്ഥം ഒരുകിയ കൂടാതെ മലയാളം അധ്യാപിക സതി കെ യ്ക്കും സാന്നിധ്യം കൊണ്ട് പിന്തുണ അറിയിച്ച ഇംഗ്ലീഷ് അധ്യാപിക പ്രീതി പി എന്നിവർക്കും പ്രത്യേകം നന്ദി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും ജമാ അത്ത് മെമ്പറുമായ അമീർ പിലോത്തിന്റെ പ്രവർത്തനം പ്രത്യേകിച്ച് പറയേണ്ട സേവനമാണ്. നന്ദി അമീർപാലോത്ത്. സേവനത്തിന് സ്ഥലത്ത് എത്തിച്ചേർന്ന് ഭക്ഷണത്തിനായി  ഒരു തുക നൽകിയ എസ് പി സി ഗാർഡിയൻ ജലീലിന് പ്രത്യേകം നന്ദി. സേവന പ്രവർത്തനത്തിന് പിന്തുണ അറിയിച്ച്കൊണ്ട് മുഴുവൻ സമയവും സ്ഥലത്തുണ്ടായ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുൽ മുനീർ അവർകൾക്കും പ്രത്യേകം നന്ദിയും കാപ്പാടും അറിയികുന്നു. പ്രവർത്തനസ്ഥലത്ത് എത്തിചേർന്ന് പിന്തുണ അറിയിച്ച സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, സെക്രട്ടറി മുഹമ്മദ് സാജു സി എച്ച് എന്നിവർക്കും പ്രത്യേകം നന്ദി.

വിജയൻ കെ
ജനറൽ കൺവീനർ 













No comments:

Post a Comment