
ചെമ്മനാട് : പുതിയ അധ്യയന വർഷത്തിൽ സി ജെ എച്ച് എസ് എസിലേക്ക് കടന്നു വന്ന അഞ്ഞൂറ്റി അമ്പത്തോളം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു കൊണ്ട് സ്കൂളിൽ പ്രവേശനോത്സ വം നടത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നുണഞ്ഞു കൊണ്ട് കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. സ്കൂൾ ഹോളിൽ ഉൾകൊള്ളാൻ കഴിയാത്ത വിധം കുട്ടികൾ ഉണ്ടായത് കൊണ്ട് രണ്ട് വേദികളി ലായാണ് പ്രവേശനോത്സവ പരിപാ ടികൾ നടന്നത്.
ഹെഡ് മാസ്റ്റർ വിജയൻ കെ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് കെടി നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജറും മുൻ മന്ത്രിയുമായ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ബദറുൽ മുനീർ, സി എച് സാജു, സി എച് റഫീഖ് ചെമ്മനാട്, മധു മാസ്റ്റർ, സുജാത ടീച്ചർ പ്രസംഗിച്ചു.
തുടർന്ന് മധുരമൂറും പായസം കഴിച്ചതിനു ശേഷം കുട്ടികൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.




No comments:
Post a Comment