വിദ്യാരംഗം കലാസാ ഹിത്യ വേദിയുടെയും ബഡ്ഡിംഗ് റൈറ്റേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിനാചരണം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന് എറ്റവും ഇഷ്ടപ്പെട്ട മാംഗോസ്റ്റീൻ ചെടി വിദ്യാലയമുറ്റത്ത് ഹെഡ്മാസ്റ്റർ വിജയൻ കെ നടുകയും ബഷീർ കൃതികളെക്കുറിച്ച് സംവദിക്കുകയും ചെയ്തു. അധ്യാപികമാരായ രജനി പി വി, സതി കെ എന്നിവരുടെ നിർദ്ദേശപ്രകാരം ചാർട്ടുപേപ്പറുകളിൽ കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികളുടെ പേരുകൾ ഉൾകൊള്ളുന്ന ഇലകൾ ഉപയോഗിച്ച് പ്രതീകാത്മക ബഷീർ കൃതികളുടെ മരം നിർമ്മിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സ് കൺവീനർ സതി കെ സ്വാഗതമാശംസിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ കൺവിനർ രജനി പി വി, ലീനാസെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ അധ്യാപകരായ കൃഷ്ണ പ്രസാദ് ഇ, അബ്ദുൾ സലിം ടി ഇ, ലീന സെബാസ്റ്റ്യൻ ,രസി പി എം, കാവ്യശ്രീ ടി സി, അശ്വതി കെ കെ എന്നിവർ പങ്കെടുത്തു.














No comments:
Post a Comment