ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ എസ് പി സി കാഡറ്റുകളുടെ ഓണം ക്യാമ്പ് മൂന്ന് ദിനങ്ങളിലായി നടന്നു. സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ എസ് പി സി പതാക ഉയർത്തി വെല്ലവിളിക്കാം വെല്ലുവിളികളെ എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പിന് തുടക്കം കുറിച്ചത്. ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ നിർവഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, ഡോ സുകുമാരൻ നായർ എ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സി പി ഒ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. മൊബൈലിൽ ഗുണ ദോഷങ്ങൾ, മയക്കുമരുന്ന് മുക്ത സമൂഹത്തിനായുള്ള പ്രവർത്തനവും കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകൾ നടത്തി അവതരിപ്പിച്ചു. മൊബൈയിൽ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട കരുതലുകൾ, മയക്കുമരുത്തിനെ തോൽപ്പിക്കാം, സുസ്ഥിര പ്രകൃതി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ എന്നി വിഷയങ്ങളിൽ സുബാഷ് അറുകര, സൈബർ സെൽ എസ് ഐ അജിത്ത്, സിവിൽ എക്സ്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി, ശ്രീശാന്തി ഗോപാലൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കാഡറ്റുകളുടെ നേതൃത്വത്തിൽ ആയോധന കലകളെ പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണത്തിനായി റോഡ് വാക്കും സംഘടിപ്പിച്ചു. കാഡറ്റുകൾക്കും രക്ഷകർത്താക്കൾക്കായും വിവിധ മത്സരങ്ങൾ നടത്തി. കാഡറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളോടെ ക്യാമ്പ് അവസാനിപ്പിച്ചു. കാഡറ്റുകളുടെ രക്ഷകർത്താക്കളും അധ്യാപകരും രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾക്കായി തയ്യാറാക്കി. ക്യാമ്പിന് അധ്യാപകരായ കാവ്യശ്രീ ടി സി, ലേഖ പി, രജനി പി വി,സജിത പി യു സതി കെ, രേഖ എം പി, ഫമീസ എൻ എം എന്നിവർ നേതൃത്വം നൽകി.











No comments:
Post a Comment