സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിലെ കാഡറ്റുകൾ സ്വാതന്ത്ര്യദിനം ചെലവഴിച്ചത് കോപ്പ- പുതുമൺകോളനികളിലെ ആളുകളോടൊപ്പം. കുട്ടികൾ സ്വന്തം ആവശ്യത്തിനായി ലഭിച്ച പണം ഉപയോഗിച്ച് പുതുവസ്ത്രം വാങ്ങി ഓണക്കോടിയായി പുതുമണ്ണിലെ കോളനി നിവാസികൾക്ക് വിതരണം ചെയ്തു. ത്രിവർണ്ണ പ്രഭയിൽ ഓണസമ്മാനം എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനം വിദ്യാനഗർ സബ് ഇൻസ്പെക്ടർ വിജയൻ മേലത്ത് നിർവഹിച്ചു. സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു, ഹെഡ് മാസ്റ്റർ കെ വിജയൻ, സതി കെ എന്നിവർ സംസാരിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയത് ഗൈഡ്സ് യൂണിറ്റ് ക്യാപ്റ്റൻ സജ്ന കെ. തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ് ഇൻസ്പെക്ടർ വിജയൻ മേലത്ത് കുട്ടികളുമാമി സംവദിച്ചു.

















No comments:
Post a Comment