ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ്തല ക്യാമ്പ് ഡിജിറ്റൽ ഓണാഘോഷ പരിപാടികളോടെ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ നടന്നു. ഓണാഘോഷം എന്ന പ്രമേയത്തിലായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ റിഥം കംപോസർ ഉപയോഗിച്ച് ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾശേഖരിച്ച് ഓണപൂക്കളമൊരുക്കുന്ന കംപ്യൂട്ടർ ഗെയിം തയ്യാറക്കൽ, സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ തയ്യാറാക്കൽ ഓണവുമായി ബന്ധപ്പെട്ട പ്രമോ വീഡിയോകൾ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ വിജയൻ നിർവഹിച്ചു. കാസറഗോസ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നന്ദികേശൻ എൻ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത് പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ജി എച്ച് എസ് എസ് ചെമ്മനാടിലെ അധ്യാപിക സുമ കെ ഗോപാലൻ, കൃഷ്ണ പ്രസാദ് ഇ, ശ്രീവിദ്യ എൻ എം എന്നിവർ നേതൃത്വം കൊടുത്തു.









No comments:
Post a Comment