എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, December 27, 2023

ചരിത്ര നിമിഷം ബിഗ് സ്‌ക്രീനിൽ ഒരുക്കി ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ

 ത്രിവർണ്ണമണിഞ്ഞ് തിങ്കൾ








ചരിത്ര നിമിഷം ബിഗ് സ്‌ക്രീനിൽ ഒരുക്കി ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന ചന്ദ്രയാൻ 3 ന്റെ ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ ചെമ്മനാട് ഹയർസെക്കണ്ടറി സ്ക്കൂളിലെ എസ് പി സി യൂണിറ്റ് കാഡറ്റുകളും സയൻസ് ക്ലബ്ബ് അംഗങ്ങൾ വീക്ഷിച്ചു. സോഫ്റ്റ് ലാൻഡിങ്ങ് കയ്യടികളോടെയെയാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്. വൈകുന്നേരം 4.45 ന് അസംബ്ലി വിളിച്ചു ചേർത്തു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ വിജയനും എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അബ്ദുൾ സലീം ടി ഇ, സയൻസ് അധ്യാപിക സജ്ന കെ എന്നിവർ ചാന്ദ്രദൗത്യം ന്റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ഫമീസ എൻ എം, കൃഷ്ണപ്രസാദ് ഇ, സതി കെ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment