Thursday, July 6, 2023
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സാമൂഹ്യശാസ്ത്ര ക്ലബ്ബ്
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാമൂഹ്യശസ്ത്ര ക്ലബ്ബ് കൺവീനർ എം ഗൗരി സ്വാഗതവും ആയിഷ സി എ നന്ദിയും പറഞ്ഞു. കാസററോസ് സൈബർ സെൽ സബ് ഇൻസ്പെക്ടർ കെ രവീന്ദ്രൻ ലഹരി വിരുദ്ധ കാമ്പയിൻ നയിച്ചു. ലഹരി സമൂഹത്തിലുണ്ടാക്കുന്ന ഭീതിതമായ അവസ്ഥയെ കുറിച്ചും അത് സമൂഹത്തിലും കുട്ടികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ലഹരിക്കെതിരെ സ്വീകരിക്കേണ്ട നടപടി കളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. സാമൂഹ്യ ശാസ്ത്ര അധ്യാപിക സാഹിന കെ എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യശാസ്ത്ര അധ്യാപികയായ റെസി പി എം, അൻസാർ എ എന്നിവർ നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)









No comments:
Post a Comment