എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, July 4, 2023

Pravesanolsavam 2023


 ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തുമെമ്പറുമായ ബദറുൽ മുനീർ എൻ എ ഉദ്ഘാടനം നിർവഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് മുഖ്യാതിഥിയായും സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ വിശിഷ്ടാതിഥിയായും പങ്കെടുത്തു. അക്കാദമിക്ക് ചുമതല നിർവഹിക്കുന്ന അബ്ദുൾ ഖാദർ ബി എച്ച് ചെമ്മനാട് ജമാത്ത് കമ്മിറ്റി സെക്രട്ടറി സാജു സി എച്ച് മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന റഹ്‌മാൻ സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ എന്നിവർ ആശംസ അർപ്പിച്ച്കൊണ്ട് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച് നന്ദിയും പറഞ്ഞു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ എസ് പി സി, എൻ സി സി, ജെ ആർ സി, ഗൈഡ്സ് കുട്ടികൾ നവാഗതരെ സ്വീകരിച്ച് ക്ലാസ് റൂമുകളിലെത്തിച്ചു. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി പായസവിതരണം നടത്തി.





















No comments:

Post a Comment