എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, July 6, 2023

വായനാവാരാഘോഷം ഉദ്ഘാടനം - വിദ്യാരംഗം കലാ സാഹിത്യ വേദി

 

ചെമ്മനാട്‌ ജമാ അത്ത് ഹയർ സെക്കന്ററിസ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാവാരാഘോഷം പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ റഹ്മാൻ പാണത്തൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വായനയുടെ പ്രാധാന്യത്തെ പറ്റി റഹ്മാൻ പാണത്തൂർ സംസാരിച്ചു.മലയാള കാവ്യലോകത്തെ കാൽപ്പനീകതയുടെ ശുക്രനക്ഷത്രം ചങ്ങമ്പുയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം മുഹമ്മദ് ഷെഫീൽ നടത്തി. സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ, വിദ്യാരംഗം കൺവീനർ രജനി പി വി, ആസിയത്ത് അർഷാന എന്നിവർ സംസാരിച്ചു. ലീന സെബാസ്റ്റ്യൻ, സതി കെ എന്നിവർ നേതൃത്വം നൽകി.













No comments:

Post a Comment